Gulf

കൊവിഡ്: കുവൈത്തില്‍ ബാങ്കുകള്‍ നിര്‍ത്തിവച്ച വായ്പാ തിരിച്ചടവ് ഈടാക്കല്‍ പുനരാരംഭിച്ചു

കൊവിഡ്: കുവൈത്തില്‍ ബാങ്കുകള്‍ നിര്‍ത്തിവച്ച വായ്പാ തിരിച്ചടവ് ഈടാക്കല്‍ പുനരാരംഭിച്ചു
X

കുവൈത്ത് സിറ്റി: കൊറോണയുടെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ നിര്‍ത്തിവച്ച വായ്പാ തിരിച്ചടവ് ഈടാക്കല്‍ പ്രക്രിയകള്‍ ബാങ്കുകള്‍ പുനരാരംഭിച്ചു. കഴിഞ്ഞ ഏപ്രില്‍ മുതലാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ബാങ്കുകള്‍ വായ്പാ തിരിച്ചടവുകള്‍ക്ക് 6 മാസത്തേക്ക് മോറട്ടേറിയം ഏര്‍പ്പെടുത്തിയത്. ഇക്കാലയളവിലുള്ള പലിശയും ലാഭവും ബാങ്കുകള്‍ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ മാസം ഇത് അവസാനിച്ചതോടെയാണ് ഈ മാസം മുതല്‍ ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്നു വായ്പാ തിരിച്ചടവ് ഈടാക്കാന്‍ തുടങ്ങിയത്. തീരുമാനം മൂലം ബാങ്കുകള്‍ക്ക് 380 ദശലക്ഷം ദിനാറിന്റെ നഷ്ടം ഉണ്ടായതായാണു കണക്ക്. ഇത് 2020ന്റെ ആദ്യ പകുതിയില്‍ ബാങ്കുകളുടെ ആദായത്തില്‍ 53 ശതമാനം കുറവുണ്ടാക്കി. ആറു മാസത്തെ മോറട്ടേറിയം കാലാവധി ആയതോടെ തിരിച്ചടവിനു വീണ്ടും 6 മാസത്തെ സമയം അനുവദിക്കണമെന്ന് പാര്‍ലമെന്റില്‍ അടക്കം ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനായി 41 ഓളം പാര്‍ലമെന്റ് അംഗങ്ങളാണ് നിര്‍ദ്ദേശം സമര്‍പ്പിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഈ നിര്‍ദേശം തള്ളുകയായിരുന്നു.

Covid: Banks in Kuwait have resumed loan repayments




Next Story

RELATED STORIES

Share it