പ്രവാസികളെ നാട്ടിലെത്തിക്കില്ല; എയര്‍ ഇന്ത്യ സര്‍വീസുകള്‍ മെയ് 31 വരെ റദ്ദാക്കി
അതേസമയം, എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസ് അടുത്തമാസം 4 മുതല്‍ ആരംഭിക്കും. പുതിയ തിയ്യതി പ്രകാരമുള്ള ടിക്കറ്റ് ബുക്കിങ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും ആരംഭിച്ചിട്ടുണ്ട്.

ദുബയ്: ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന ശക്തമായ ആവശ്യമുയരുന്നതിനിടെ എയര്‍ ഇന്ത്യ മെയ് 31 വരെ സര്‍വീസുകള്‍ റദ്ദാക്കി. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സര്‍വീസുകള്‍ റദ്ദാക്കിയ നടപടിയാണ് അടുത്തമാസം 31 വരെ നീട്ടിയത്. ജൂണ്‍ ഒന്നു മുതലാണ് എയര്‍ ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളിലേക്കടക്കമുള്ള രാജ്യാന്തര വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്.

അതേസമയം, എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസ് അടുത്തമാസം 4 മുതല്‍ ആരംഭിക്കും. പുതിയ തിയ്യതി പ്രകാരമുള്ള ടിക്കറ്റ് ബുക്കിങ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും ആരംഭിച്ചിട്ടുണ്ട്. കൊവിഡ്- 19 വൈറസ് ബാധ ആദ്യം പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍നിന്നും പ്രത്യേക വിമാനത്തില്‍ അവിടെ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ കൊണ്ടുവന്നിരുന്നു. എയര്‍ ഇന്ത്യ ഗള്‍ഫ് സര്‍വീസ് റദ്ദാക്കിയത് നീട്ടിയത് ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും നിരവധി രാജ്യങ്ങള്‍ പ്രത്യേക വിമാനങ്ങളില്‍ തങ്ങളുടെ പൗരന്‍മാരെ അവരുടെ നാട്ടിലേക്ക് കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യക്കാരെ കൊണ്ടുപോവുന്നതിനായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവുമില്ലെന്ന് എയര്‍ ഇന്ത്യയുടെ ഒരു വക്താവ് അറിയിച്ചു.
RELATED STORIES
കണ്ണൂരിലെ ട്രെയിന് തീവയ്പ്: 'നിജസ്ഥിതി പറയാന് എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില് ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്, ഇതിനേക്കാള് ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന് മുട്ടാത്ത വാതിലുകളില്ല; സൈക്കിള് പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്...
31 Dec 2022 1:01 PM GMT