കൊവിഡ്: കുവൈത്തില്‍ ഇന്ന് നാലുമരണം; ആകെ മരണം 544

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഇന്ന് നാലുപേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 544 ആയി. രോഗികളുടെ എണ്ണത്തില്‍ ഇന്നും വര്‍ധനവാണുണ്ടായത്. 619 പേര്‍ക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതടക്കം ആകെ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 89582 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്: അഹമ്മദി 128, ജഹ്റ 73, ഫര്‍വാനിയ 108, ഹവല്ലി 182, കാപിറ്റല്‍ 128. ഇന്ന് 618 പേരാണ് രോഗ മുക്തരായത്. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 80521 ആയി. ആകെ 8517 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്ര പരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം 94 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3093 പേര്‍ക്കാണ് കൊറോണ വൈറസ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 643727 ആയി.
Covid: 4 death in Kuwait today
RELATED STORIES
മാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMTസര്‍വകലാശാല കാംപസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ...
2 July 2022 6:52 AM GMTകോഴിക്കോട് ആവിക്കലില്‍ വന്‍ സംഘര്‍ഷം; മാലിന്യപ്ലാന്റിനെതിരേ...
2 July 2022 6:19 AM GMTഎകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് പറയാന്‍...
2 July 2022 6:07 AM GMTഎകെജി സെന്റര്‍ ആക്രമണം: പ്രകോപന പോസ്റ്റിട്ട 20 ഓളം കോണ്‍ഗ്രസ്...
2 July 2022 6:06 AM GMT