Gulf

സൗദിയില്‍ 3,121 പേര്‍ക്ക് കൂടി കൊവിഡ്; 24 മണിക്കൂറിനിടെ 34 മരണം

രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണ 679 ആയി. 26,402 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 1,484 പേരുടെ നില ഗുരുതരമാണ്.

സൗദിയില്‍ 3,121 പേര്‍ക്ക് കൂടി കൊവിഡ്; 24 മണിക്കൂറിനിടെ 34 മരണം
X

ദമ്മാം: സൗദിയില്‍ 24 മണിക്കൂറിനിടെ 3,121 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 98,869 ആയി ഉയര്‍ന്നു. 1,175 പേര്‍ കൂടി ഇന്ന് സുഖംപ്രാപിച്ചു. ഇതോടെ ചികില്‍സയില്‍ കഴിയവെ സുഖംപ്രാപിച്ചവരുടെ എണ്ണം 71,791 ആയി. 34 പേര്‍ കൂടി കൊവിഡ് 19 ബാധിച്ചു മരിച്ചു. ഇതോടെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണ 679 ആയി. 26,402 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 1,484 പേരുടെ നില ഗുരുതരമാണ്.

പ്രധാന സ്ഥലങ്ങളിലെ വിവരങ്ങള്‍: റിയാദ്- 900, ജിദ്ദ- 572, മക്ക- 279, മദീന- 170, ദമ്മാം- 149, ഹുഫൂഫ്- 144, ഖതീഫ്- 121, കോബാര്‍- 86, തായിഫ്- 76, അല്‍മുബറസ്-53, അല്‍മുസാഹ് മിയ്യ- 51, ജുബൈല്‍- 49, ഖമീസ് മുശൈത്- 47, ദഹ്റാന്‍- 36, അല്‍ദിയ്യാ- 28, ബുറൈദ- 26, അഹദ് റഫീദ- 24, അബ്ഹാ- 19, അല്‍ഖര്‍ജ്- 18 ഹുത തമീം- 17, അല്‍ജഫര്‍- 14, സ്വഫ്‌വാ- 13, ജീസാന്‍- 13, നജ്റാന്‍- 10, വാദി ദവാസിര്‍- 10, യാമ്പു-9, ദഹ്റാന്‍- 9, ബീഷ 8, തബൂക്- 8, വാദി മഷയില്‍- 7, റഅ്സത്തന്നൂറ- 7, അറാര്‍- 7, റഫാ അല്‍ജംഷി- 7, മഹായീല്‍- 6, അഫീഫ്- 6, അല്‍ഖാസിറ- 6, ഷഖ്റാഅ്- 6, നഅ്‌രിയ്യ- 5, ഹായില്‍- 5 ദലം 5, അല്‍ഖുവൈഇയ്യ- 5, അല്‍നമാസ്-4, തബാല- 4, അല്‍ സുലല്‍- 4.

Next Story

RELATED STORIES

Share it