കൊവിഡ് 19: സൗദിയില്‍ എട്ട് മരണം കൂടി; രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഞായറാഴ്ച എട്ടുപേര്‍ കൂടി മരണപ്പെട്ടു. ജിദ്ദയിലും ദമ്മാമിലും ഓരോ സ്വദേശികളും മക്കയില്‍ മൂന്നും റിയാദ്, മദീന, ജിദ്ദ എന്നിവിടങ്ങളില്‍ ഓരോ വിദേശികളുമാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. 32 നും 84 നും മധ്യേ പ്രായമുള്ളവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗികളുടെ എണ്ണത്തിലും രാജ്യത്ത് വന്‍ വര്‍ധനവാണുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,552 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ 27,011 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരല് 84 ശതമാനം പുരുഷന്മാരും ബാക്കി സ്ത്രീകളുമാണ്. ഇതില്‍ തന്നെ81 ശതമാനം വിദേശികളാണ്. കുട്ടികള്‍ രണ്ട് ശതമാനം മാത്രമാണെന്നും ആരോഗ്യ വകുപ്പ് വക്താവ് ഡോ. മുഹമ്മദ് അബ്ദുല്ല അല്‍ ആലി പറഞ്ഞു.
അതേസമയം, 369 പേര് കഴിഞ്ഞ സുഖം പ്രാപിച്ചു. ഇപ്പോള്‍ ചികില്‍സയിലുള്ള 22693 പേരില്‍ 139 പേര് ഗുരുതരാവസ്ഥയിലാണ്. മക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് 78 പേരാണ് മരണപ്പെട്ടത്. പുതുതായി രോഗം സ്ഥിരീകരിച്ചവര്‍: ജിദ്ദ-245, മക്ക-221, മദീന-139, റിയാദ്-109, ജുബൈല്‍-156, ദമ്മാം-150, ബെയ്ഷ്-111, സഫ-109, തായിഫ്-68, അല്‍ഖോബാര്‍-66, ഹൊഫൂഫ്-55, ദഹ്റാന്‍-32, സുല്‍ഫി-12. അല്‍ മജ്രറിദ-17, അല്‍ഖര്‍ജ്-10, അല്‍ബാഹ-10, ഖുറയാത്-7, ഖതീഫ്-5, നാരിയ-6, ബിഷ-5, യാമ്പു-4, ബുറൈദ-3, ദിരിയ്യ-3 എന്നിങ്ങനെയാണ്.
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT