Gulf

കൊവിഡ് 19: സൗദിയില്‍ 1147 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

കൊവിഡ് 19: സൗദിയില്‍ 1147 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു
X

ദമ്മാം:സൗദിയില്‍ ഇന്നു 1147 പേര്‍ക്കു കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11631 ആയി. വൈറസ് ബാധിച്ച് ആറു പേര്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 109 ആയി. ഇന്ന് 150 പേര്‍ കുടി സുഖം പ്രാപിച്ചു. ഇതോടെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 1640 ആയി ഉയര്‍ന്നു.9882 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഇവരില്‍ 81 പേരാണ് തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.

മക്കയില്‍ 305ഉം മദീനയില്‍ 299ഉം ജിദ്ദയില്‍ 171ഉം റിയാദില്‍ 148ഉം ഹുഫൂഫില്‍ 138ഉം തായിഫില്‍ 27ഉം ജുബൈലില്‍ 12ഉം തബൂകില്‍ 10ഉം ഖലീസില്‍ 8ഉം ബുറൈദയില്‍ 6ഉം ദമ്മാമില്‍ 5ഉം അല്‍മിഖ് വായില്‍ 3ഉം ഉനൈസയില്‍ 2ഉം അല്‍ഹുദായില്‍ 2ഉം അറാറില്‍ 2ഉം ദഹ്റാനില്‍ 2ഉം അസീര്‍, അല്‍ജൗഫ്, ഖുന്‍ഫുദ, ഖര്‍യാത്, സബിത് അല്‍ഉലയാ, അല്‍ഖുദൈഹ്, അല്‍ബാഹ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it