Gulf

കൊറോണ: കുവൈത്തില്‍ ഇന്ന് ഏഴ് മരണവും 200 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 608 പേര്‍ക്ക് വൈറസ് ബാധയും

200 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 608 പേര്‍ക്കാണു ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നുവരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 22,575 ആയി. ഇവരില്‍ 7,230 പേര്‍ ഇന്ത്യക്കാരാണ്.

കൊറോണ: കുവൈത്തില്‍ ഇന്ന് ഏഴ് മരണവും 200 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 608 പേര്‍ക്ക് വൈറസ് ബാധയും
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് ഏഴുപേര്‍ കൂടി മരിച്ചു. വൈറസ് ബാധയെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇന്ന് കൊവിഡ് മരണം സ്ഥിരീകിക്കപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഇതോടെ 172 ആയി. 200 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 608 പേര്‍ക്കാണു ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നുവരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 22,575 ആയി. ഇവരില്‍ 7,230 പേര്‍ ഇന്ത്യക്കാരാണ്.

ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടവര്‍ സമ്പര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തില്‍പെട്ടവരാണ്. ഇന്ന് രോഗബാധിതരായവരുടെ ആരോഗ്യമേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്. ഫര്‍വാനിയ- 180 അഹമദി- 175, ഹവല്ലി- 114, കേപിറ്റല്‍- 78, ജഹറ- 61. രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസകേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ഫര്‍വാനിയയില്‍ നിന്നും 48 പേരും ജിലീബില്‍നിന്ന് 49 പേര്‍ക്കും ഖൈത്താനില്‍നിന്ന് 48 പേര്‍ക്കും ഹവല്ലിയില്‍നിന്ന് 37 പേര്‍ക്കുമാണ് രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്.

സ്വദേശികള്‍- 148 ഈജിപ്തുകാര്‍- 78, ബംഗ്ലാദേശികള്‍- 38 മറ്റുള്ളവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ന് 685 പേര്‍ക്കാണു രോഗമുക്തി നേടിയത്. രാജ്യത്ത് ഇന്ന് വരെ റിപോര്‍ട്ട് ചെയ്യപ്പെട്ട രോഗമുക്തരായവരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 7,138 ആയി. ആകെ പേരാണ് 15,097 ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 196 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യമന്ത്രാലയം വക്താവ് അബ്ദുല്ല അല്‍സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it