Gulf

കുവൈത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ നാലുപേര്‍കൂടി മരിച്ചു; 278 പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചു

59 വയസ്സുള്ള ഇന്ത്യക്കാരന്‍, 64 കാരനായ ബംഗ്ലാദേശി, 45 കാരനായ ഈജിപ്ത് പൗരന്‍, 74 കാരനായ കുവൈത്തി എന്നിവരാണ് മരിച്ചത്.

കുവൈത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ നാലുപേര്‍കൂടി മരിച്ചു; 278 പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ നാലുമരണംകൂടി സ്ഥിരീകരിച്ചതോടെ കൊറോണ മരണസംഖ്യ പത്തൊമ്പതായി. 59 വയസ്സുള്ള ഇന്ത്യക്കാരന്‍, 64 കാരനായ ബംഗ്ലാദേശി, 45 കാരനായ ഈജിപ്ത് പൗരന്‍, 74 കാരനായ കുവൈത്തി എന്നിവരാണ് മരിച്ചത്. കുവൈത്തില്‍ കൊവിഡ് ബാധിച്ചുമരിച്ച ഇന്ത്യക്കാരുടെഎണ്ണം ഇതോടെ ആറായി. 278 പേര്‍ക്കാണ് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 2,892 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 109 പേര്‍ ഇന്ത്യക്കാരാണ്. രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1,504 ആയിരിക്കുകയാണ്. പുതിയ രോഗികളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 252 പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെത്തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. വിവിധ രാജ്യക്കാരായ 13 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.

ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നും മടങ്ങിയെത്തിയ 13 കുവൈത്തികള്‍ക്കും ഇന്ന് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചികില്‍സയിലുണ്ടായിരുന്നവരില്‍ 43 പേര്‍കൂടി രോഗമുക്തി നേടി. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം656 ആയി. നിലവില്‍ 2,217 പേരാണ് ചികില്‍സയിലുള്ളത്. ഇതില്‍ 58 പേര്‍ തീവ്രപരിചരണവിഭാഗത്തിലാണ്. 33 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

Next Story

RELATED STORIES

Share it