കുവൈത്തില്‍ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
കോഴിക്കോട് കുന്ദമംഗലം പുത്തൂര്‍മഠം മീത്തല്‍പറമ്പ് സ്വദേശി ഫാത്തിമ മന്‍സില്‍ അഹമ്മദ് ഇബ്രാഹിമാണ് (57) ഇന്ന് പുലര്‍ച്ചെ മരിച്ചത്.
BY NSH6 May 2020 8:43 AM GMT
X
NSH6 May 2020 8:43 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് കുന്ദമംഗലം പുത്തൂര്‍മഠം മീത്തല്‍പറമ്പ് സ്വദേശി ഫാത്തിമ മന്‍സില്‍ അഹമ്മദ് ഇബ്രാഹിമാണ് (57) ഇന്ന് പുലര്‍ച്ചെ മരിച്ചത്. രോഗബാധയേറ്റ് ചികില്‍സയിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞദിവസമാണു ജാബിര്‍ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
സ്വകാര്യസ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലിചെയ്തുവരികയായിരുന്നു. ഭാര്യ: ഇമ്പിച്ചി ബീവി. മക്കള്‍: ഉമ്മര്‍കോയ, ഫാത്തിമത്ത് സുഹ്റ, ആയിഷ ഫര്‍ഹത്ത്. മരുമക്കള്‍: മുജീബ് മാത്തോട്ടം, നൗഫല്‍ കാരന്തൂര്‍. കൊറോണ ബാധയെത്തുടര്‍ന്ന് രാജ്യത്ത് ഇതുവരെയായി 40 പേരാണു മരിച്ചത്. ഇവരില്‍ 15 പേര്‍ ഇന്ത്യക്കാരാണ്. മരിച്ച ഇന്ത്യക്കാരില്‍ ഇതുവരെ നാലുപേര്‍ മലയാളികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT