Gulf

കൊറോണ: സൗദിയില്‍ 48 പേര്‍ക്കു കൂടി രോഗം സ്ഥീരീകരിച്ചു

ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 392 ആയി. 16 പേര്‍ സുഖം പ്രാപിച്ചതായി മന്ത്രാലയം വ്യക്തമാക്കി,

കൊറോണ: സൗദിയില്‍ 48 പേര്‍ക്കു കൂടി രോഗം സ്ഥീരീകരിച്ചു
X

ദമ്മാം: സൗദിയില്‍ പുതുതായി 48 കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയ അറിയിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 392 ആയി. 16 പേര്‍ സുഖം പ്രാപിച്ചതായി മന്ത്രാലയം വ്യക്തമാക്കി,

രാജ്യത്തെ സ്വദേശികളും വിദേശികളുമായ ജനങ്ങള്‍ രോഗ പ്രതിരോധിക്കാനുള്ള നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. ജനങ്ങള്‍ വീടുകില്‍ തന്നെ കഴിഞ്ഞു കൂടണം. ഒന്നിച്ചു ചേരല്‍ വലിയ അപകട വിളിച്ചു വരുത്തുമെന്ന് മുന്നറയിപ്പില്‍ വ്യക്തമാക്കി. സംശയം തോന്നിയ 22 യിരം പേരെ പരിശോധനക്കു വിധേയമാക്കി. പരിശോധന ഫലങ്ങളില്‍ വൈറസ് ബാധ കണ്ടത്തിയില്ല. ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നതിനുമുമ്പ് അവ കഴുകി വൃത്തിയാക്കി അണുവിമുക്തമാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇതനുസരിച്ച് പല പ്രദേശങ്ങളിലും അണുവിമുക്തമാക്കിയാണ് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നത്.

മാസ്‌ക്, സ്റ്ററിലൈസറുടെ ഉത്പാദനം ഇരട്ടിയാക്കി.

അതിനിടെ, കോവിഡ് 19 പ്രതിരോധിക്കാനായി രാജ്യത്തെ ഫാക്റ്ററികളില്‍ മാസ്‌ക്, സ്റ്റ്‌റിലൈസര്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളുടെ ഉത്പാദനം വര്‍ധിപ്പിച്ചതായി സൗദി ഫുഡ് ആന്‍െ ഡ്രഗ്‌സ് അതോറിറ്റി അറിയിച്ചു. ഇവയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനു ഫാക്ടറികളില്‍ പരിശോധിക്കുന്നതിനു വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സമതിക്കു രൂപം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it