Gulf

കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ വലിയ ഹിന്ദുത്വ പാര്‍ട്ടിയാവാന്‍ ശ്രമിക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

പ്രസിഡന്റ് സലാഹുദ്ദീന്‍ അമ്പനാട്ട് ഉദ്ഘാടനം ചെയ്തു

കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ വലിയ ഹിന്ദുത്വ പാര്‍ട്ടിയാവാന്‍ ശ്രമിക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

വാദി ദവാസിര്‍: കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ വലിയ ഹിന്ദുത്വ പാര്‍ട്ടിയാവാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് യഥാര്‍ഥ ബദല്‍ അല്ലെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അബഹ കേരളാ സ്‌റ്റേറ്റ് കമ്മിറ്റിയംഗം ഇസ്മായില്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍ ഫോറം വാദി ദവാസിര്‍ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സൃഷ്ടിച്ചെടുത്ത വര്‍ഗീയ പരിസരം എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണു കോണ്‍ഗ്രസ് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടക്കം പോലും ഗംഗാ സ്‌നാനത്തിലൂടെയായിരുന്നു എന്നതും ഇതിന് ഉദാഹരണമാണ്. കേരളത്തില്‍ ബിജെപിക്ക് അല്‍പമെങ്കിലും സാധ്യത കാണുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി വരാതിരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും നിലപാടെടുക്കണമെന്നും അല്ലാത്തപക്ഷം ഇരുമുന്നണികളെയും ജനം പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രസിഡന്റ് സലാഹുദ്ദീന്‍ അമ്പനാട്ട് ഉദ്ഘാടനം ചെയ്തു.ഫോറം ബ്ലോക്ക് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിച്ചു. ഷിബിലി ബീമാപ്പള്ളി, അബ്ദുല്‍ ലത്തീഫ് കരുനാഗപ്പള്ളി സംസാരിച്ചു.




Next Story

RELATED STORIES

Share it