Gulf

എംഎം സുല്‍ഫിക്കറിന്റെ വേര്‍പാടില്‍ ഇന്‍കാസ് അനുശോചിച്ചു

എംഎം സുല്‍ഫിക്കറിന്റെ വേര്‍പാടില്‍ ഇന്‍കാസ് അനുശോചിച്ചു
X

ഷാര്‍ജ: ഇന്‍കാസ് യുഎഇ നേതാവും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലെ സജീവ സാനിധ്യവും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന എംഎം സുല്‍ഫിക്കറിന്റെ വിയോഗത്തില്‍ ഷാര്‍ജ ഇന്‍കാസിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം സൂം വഴി സംഘടിപ്പിച്ചു. ചെറുപ്പം തൊട്ടുള്ള എംഎം സുല്‍ഫിക്കറിന്റെ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ്മകള്‍ യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കുവെച്ചു. ഷാര്‍ജ ഇന്‍കാസ് പ്രസിഡന്റ് അഡ്വ: വൈ എ റഹീം അധ്യക്ഷത വഹിച്ച യോഗത്തില്‍ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍കുമാര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളായ അബ്ദുള്ള മല്ലിശ്ശേരി, കെ ബാലകൃഷ്ണന്‍, ഷാജി ജോണ്‍, ശ്രീനാഥ് ഇന്‍കാസ് നേതാക്കളായ മുഹമ്മദലി പുന്നക്കന്‍, യേശു ഷീലന്‍, ബിജു എബ്രഹാം, നാരായണന്‍ നായര്‍, മാത്യു ജോണ്‍ മറ്റു സംഘടനകളെ പ്രതിനിധീകരിച്ച് നിസാര്‍ തളങ്കര, ഷിബു ജോണ്‍, സഹദ് പുറക്കാട് തുടങ്ങി നിരവധി പേര്‍ യോഗത്തില്‍ പങ്കെടുത്ത് അനുശോചനം രേഖപ്പെടുത്തി. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്റെ സഹോദരന്‍ കൂടിയാണ് അന്തരിച്ച എംഎം സുല്‍ഫിക്കര്‍.




Next Story

RELATED STORIES

Share it