മീഡിയഫോറം അനുശോചിച്ചു
ദമ്മാം: പ്രിയകവി ആറ്റൂര്‍ രവിവര്‍മ്മ, പത്രാധിപരും എഴുത്തുകാരനുമായ എംഐ തങ്ങള്‍, വിശ്വഭാഷാ സാഹിത്യകാരന്‍ ഫാറൂഖ് ലുഖ്മാന്‍ എന്നിവരുടെ വിയോഗത്തില്‍ ദമ്മാം മീഡിയാഫോറം അനോശോചനം രേഖപ്പെടുത്തി.
ആറ്റിക്കുറുക്കിയ വാക്കുകളില്‍ കുറച്ചുമാത്രം പറഞ്ഞ് കൂടുതല്‍ അനുഭവിപ്പിക്കുന്ന നിഗൂഢസൗന്ദര്യം മലയാള കവിതക്ക് സമ്മാനിച്ച അതുല്യ പ്രതിഭയായിരുന്നു ആറ്റൂര്‍ രവിവര്‍മ്മ.
ചരിത്രത്തെ കളങ്കരഹിതമായി വിശദീകരിക്കുകയും കാലോചിതമായി അതിനെ നിര്‍വചിക്കുകയും ചെയ്യുകയായിരുന്നു എംഐ തങ്ങളുടെ കര്‍മ നിയോഗം.
വിശ്വഭാഷകളില്‍ അത്ഭുതം സൃഷ്ടിക്കുമ്പോഴും മലയാളത്തെ നെഞ്ചേറ്റുകയും പ്രവാസി ഇന്ത്യക്കാരുടെ പൊതു വിഷയങ്ങള്‍ അധികാരികളില്‍ എത്തിക്കുന്നതിന് നിതാന്ത ജാഗ്രത പുലര്‍ത്തുകയും ചെയ്ത്, പത്രപ്രവര്‍ത്തന രംഗത്ത് അതിരുകളില്ലാത്ത ഒരു ലോകക്രമം ഒരുക്കുകയായിരുന്നു അറബ് വംശജനായ ഫാറൂഖ് ലുഖ്മാന്‍.
മൂവരുടെയും ദേഹവിയോഗം ഭാഷക്കും സാഹിത്യത്തിനും കനത്ത നഷ്ട്ടമാണെന്നും സന്തപ്ത കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുകയാണെന്നും ദമ്മാം മീഡിയ ഫോറം അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
RELATED STORIES
ഇവര്‍ പുണ്യ ഭൂമിയിലെ മാലാഖമാര്‍
25 Jun 2022 4:12 PM GMTമഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം; ദേവേന്ദ്ര ഫഡ്നാവിസുമായി...
25 Jun 2022 4:09 PM GMTരാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസ് തല്ലിത്തകര്‍ത്ത സംഭവം: മാളയില്‍...
25 Jun 2022 3:07 PM GMTനാട്ടിലേക്ക് മടങ്ങാനിരിക്കെ മരണമടഞ്ഞ മലപ്പുറം മോങ്ങം സ്വദേശിയുടെ...
25 Jun 2022 3:02 PM GMTആരാണ് ഗുജറാത്ത് വംശഹത്യക്കേസില്‍ മോദിക്കെതിരേ പോരാടി അറസ്റ്റിലായ ടീസ്ത ...
25 Jun 2022 2:57 PM GMT'പ്രതികളുടെ ലിസ്റ്റ് തരുമല്ലോ, അവരെ പിടിച്ചാല്‍ പോരേ'... പോലിസുകാരോട്...
25 Jun 2022 2:27 PM GMT