Gulf

ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വഴിമുട്ടുന്നു; തുഷാറിനെതിരേ കൂടുതല്‍ തെളിവുകളുമായി നാസില്‍

തുഷാര്‍ മുന്നോട്ടുവച്ച ഒത്തുതീര്‍പ്പുനിര്‍ദേശങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് പരാതിക്കാരനായ നാസില്‍ അബ്ദുല്ല വ്യക്തമാക്കി.

ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വഴിമുട്ടുന്നു; തുഷാറിനെതിരേ കൂടുതല്‍ തെളിവുകളുമായി നാസില്‍
X

ദുബയ്: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരേ യുഎഇയിലുള്ള ചെക്കുകേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ വഴിമുട്ടുന്നു. തുഷാര്‍ മുന്നോട്ടുവച്ച ഒത്തുതീര്‍പ്പുനിര്‍ദേശങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് പരാതിക്കാരനായ നാസില്‍ അബ്ദുല്ല വ്യക്തമാക്കി. ചിലരില്‍നിന്ന് ഉപദേശം തേടാനുണ്ടെന്നും അതിനുശേഷമേ അന്തിമതീരുമാനമെടുക്കാന്‍ കഴിയൂവെന്നുമാണ് നാസില്‍ നല്‍കിയ മറുപടി.

അജ്മാന്‍ കോടതി കേസ് പരിഗണിക്കുമ്പോള്‍ തുഷാറിനെതിരേ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാനുള്ള തീരുമാനത്തിലാണ് നാസില്‍. എന്നാല്‍, കോടതിക്കു പുറത്ത് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനാണ് തുഷാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസവും തുഷാറിന്റെയും നാസിലിന്റെയും സുഹൃത്തുക്കള്‍ തമ്മില്‍ ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ നടത്തിയിരുന്നു. നാസില്‍ ആവശ്യപ്പെട്ട പണം നല്‍കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളിലായിരുന്നു ചര്‍ച്ച. തുഷാര്‍ മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ അപര്യാപ്തമാണെന്ന നിലപാടിലാണ് നാസില്‍.

പണംകൊടുത്ത് ഒത്തുതീര്‍പ്പിനില്ലെന്നും നിയമപരമായി നേരിടുമെന്നുമായിരുന്നു ജാമ്യത്തിലിറങ്ങിയശേഷം തുഷാര്‍ പ്രതികരിച്ചത്. നാസില്‍ ചെക്ക് മോഷ്ടിച്ചതാണെന്നത് അടക്കമുള്ള ആരോപണങ്ങളും തുഷാര്‍ ഉന്നയിച്ചു. ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ നാസില്‍, തുഷാറുമായുള്ള ഇടപാടിന്റെ മുഴുവന്‍ തെളിവുകളും കൈവശമുണ്ടെന്ന് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. 10 വര്‍ഷം മുമ്പുള്ള ഒരു ബിസിനസ് ഇടപാടില്‍ 9 ദശലക്ഷം ദിര്‍ഹം (18 കോടിയോളം രൂപ) കിട്ടാനുണ്ടെന്നു കാണിച്ച് തൃശ്ശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുല്ലയാണ് തുഷാറിനെതിരേ അജ്മാന്‍ പോലിസില്‍ പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it