Gulf

നിലനില്‍പിനായുള്ള ജനകീയപോരാട്ടങ്ങളെ തളര്‍ത്താനാവില്ല: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

കഴുമരത്തില്‍ തൂക്കിലേറ്റപ്പെടുമ്പോള്‍ മുഖത്തെ കറുത്ത തുണി അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടവരും ഇടനെഞ്ചിലേക്ക് വെടിയുതിര്‍ത്തപ്പോള്‍ പുഞ്ചിരിയോടെ സ്വീകരിച്ചവരും രാജ്യത്ത് കഴിഞ്ഞുപോയിട്ടുണ്ടെന്ന് ഭരണകൂടം ഓര്‍ക്കണം.

നിലനില്‍പിനായുള്ള ജനകീയപോരാട്ടങ്ങളെ തളര്‍ത്താനാവില്ല: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

ദമ്മാം: ജനിച്ചുവളര്‍ന്ന മണ്ണില്‍ ജീവിക്കാനുള്ള പൗരന്‍മാരുടെ അവകാശസമരങ്ങളെ ക്രുരമര്‍ദനങ്ങളിലൂടെയും വെടിവച്ച് കൊന്നൊടുക്കിയും ജയിലറകളില്‍ തളച്ചും അടിച്ചമര്‍ത്തി തളര്‍ത്തിക്കളയാമെന്ന ഭരണാധികാരികളുടെ വ്യാമോഹം നടപ്പാവാന്‍ പോവുന്നില്ലെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ജാതിമതഭേദമന്യേ ജനങ്ങള്‍ തെരുവിലാണ്.

ഒരേ മനസ്സും ഒരേ ലക്ഷ്യവുമായി ജനങ്ങള്‍ പ്രക്ഷോഭരംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത് ഭരണാധികാരികളെ വിറളിപിടിപ്പിക്കുക സ്വാഭാവികമാണ്. അതിന്റെ ദുസ്സൂചനകളാണ് വിവിധ സംസ്ഥാനങ്ങളില്‍ നടന്നിട്ടള്ള പോലിസ് വെടിവയ്പ്പും അതിക്രമങ്ങളും. ക്രൂരന്‍മാരായ എല്ലാ സ്വേഛാധിപതികളും ജനങ്ങളുടെ ശക്തമായ ചെറുത്തുനില്‍പിന് മുന്നില്‍ അടിപതറിയ ചരിത്രമാണുള്ളത്. ഇപ്പോള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് പഴയചരിത്രങ്ങളുടെ തനിയാവര്‍ത്തനം മാത്രമാണ്.

കഴുമരത്തില്‍ തൂക്കിലേറ്റപ്പെടുമ്പോള്‍ മുഖത്തെ കറുത്ത തുണി അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടവരും ഇടനെഞ്ചിലേക്ക് വെടിയുതിര്‍ത്തപ്പോള്‍ പുഞ്ചിരിയോടെ സ്വീകരിച്ചവരും രാജ്യത്ത് കഴിഞ്ഞുപോയിട്ടുണ്ടെന്ന് ഭരണകൂടം ഓര്‍ക്കണം. ജീവിതത്തിന് ഭീഷണി നേരിടുമ്പോഴുണ്ടാവുന്ന നിലനില്‍പിനുവേണ്ടിയുള്ള ഈ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാമെന്നത് ഫാഷിസ്റ്റുകളുടെ ദിവാസ്വപ്‌നം മാത്രമാണെന്നും ഇന്ത്യന്‍ സോഷ്യല്‍ അഭിപ്രായപ്പെട്ടു. ഫോറം ദമ്മാം ബ്ലോക്ക് പ്രസിഡന്റ് മന്‍സൂര്‍ ആലംകോട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുബൈര്‍ നാറാത്ത്, സുല്‍ത്താന്‍ ഇബ്രാഹിം കൊല്ലം സംസാരിച്ചു.

Next Story

RELATED STORIES

Share it