എം കെ രാഘവന്‍ കലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറം രക്ഷാധികാരി
കോഴിക്കോട് വിമാനത്താവളത്തെ ആശ്രയിക്കുന്ന യാത്രക്കാരുടെ കൂട്ടായ്മായ ദമ്മാം കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറത്തിന്റെ രക്ഷാധികാരിയായി കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം അംഗം എം കെ രാഘവനെ തെരഞ്ഞെടുത്തു.

ദമ്മാം: കോഴിക്കോട് വിമാനത്താവളത്തെ ആശ്രയിക്കുന്ന യാത്രക്കാരുടെ കൂട്ടായ്മായ ദമ്മാം കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറത്തിന്റെ രക്ഷാധികാരിയായി കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം അംഗം എം കെ രാഘവനെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം എം കെ രാഘവന്റെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച പ്രവര്‍ത്തകരുടെ സംഗമത്തിലാണ് തീരുമാനം. കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിന് നല്‍കിയ നികുതിയിളവ് കോഴിക്കോട് എയര്‍പ്പോര്‍ട്ടിനും അനുവദിക്കണമെന്നും അതിനായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും എം കെ രാഘവന്‍ പറഞ്ഞു.
വിമാന നിരക്ക് ഏകീകരണത്തിനും അധിക ചൂഷണം തടയുന്നതിനുമായി ഒരു റഗുലേറ്ററി അതോറിറ്റി ഉണ്ടാക്കാന്‍ ആവശ്യപ്പെടും. വിമാനത്താവളത്തിന് ആവശ്യമായ ഭൂമി വിട്ടുനല്‍കിയില്ലെങ്കില്‍ ഭാവിയില്‍ വിമാനത്താവളം തന്നെ നഷ്ടപ്പെട്ട് പോവുന്ന അവസ്ഥ സംജാതമാകുമെന്ന് എം കെ രാഘവന്‍ സൂചിപ്പിച്ചു. വിമാനത്താവളത്തിന്റെ വികസനത്തിന് നൂറോളം ഏക്കര്‍ ഭൂമി സ്ഥലവാസികളില്‍ നിന്നു ലഭിക്കുവാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുസേഴ്സ് ഫോറം ജനറല്‍ കണ്‍വീനര്‍ ടി പി എം ഫസല്‍ അദ്ധ്യക്ഷത വഹിച്ചു. ആലികുട്ടി ഒളവട്ടൂര്‍, സി അബ്ദുല്‍ ഹമീദ്, ഡോ. അബ്ദുല്‍ സലാം, പി എം നജീബ്, മുഹമ്മദ് നജാത്തി സംസാരിച്ചു. സി അബ്ദുല്‍ റസാഖ്, ഫിറോസ് ഹൈദര്‍ കോഴിക്കോട്, നജീബ് അരഞ്ഞിക്കല്‍ നേതൃത്വം നല്‍കി.
RELATED STORIES
കശ്മീരില്‍ പിടിയിലായ ലഷ്കറെ പ്രവര്ത്തകന് ബിജെപി ഐടി സെല്‍ തലവന്‍
3 July 2022 5:58 PM GMTഅരുംകൊലകള്‍ ആഘോഷിക്കുന്നതാര്?
3 July 2022 5:31 PM GMTഉദയ്പൂര്‍ കൊലയാളിക്ക് ബിജെപി വേദിയില്‍ ആദരം; ചിത്രം പുറത്തുവിട്ട്...
3 July 2022 5:20 PM GMTചാലിയാറില്‍ നീര്‍നായ ആക്രമണം; കുളിക്കാനിറങ്ങിയ രണ്ടുപേര്‍ക്ക്...
3 July 2022 5:07 PM GMTമുസ്ലിംകളേ നിങ്ങള്‍ കീഴടങ്ങുന്നോ അതോ പൊരുതി വീഴുന്നോ? INQUEST |THEJAS ...
3 July 2022 4:54 PM GMTജീവനക്കാരുടെ 'മെഡിക്കല്‍ അവധി';എയര്‍ ഇന്ത്യയുടെ റിക്രൂട്ടിങ്...
3 July 2022 3:52 PM GMT