അസീര്‍ മൊഹായിലില്‍ മരിച്ച പട്ടാമ്പി സ്വദേശിയുടെ മൃതദേഹം ഖബറടക്കി
വിളയൂര്‍ കുപ്പുത്ത് കിളിക്കോട്ടില്‍ സെയ്താലിയുടെ മകന്‍ അന്‍വര്‍ സാദിഖ് (43) ന്റെ മൃതദേഹമാണ് മൊഹായിലില്‍ ത്വരീക്ക് റൈഷിലുള്ള ഖബര്‍സ്ഥാനില്‍ ഇന്ന് ഉച്ചയ്ക്ക് ഖബറടക്കിയത്.

ദമ്മാം: സൗദി അസീര്‍ അബഹ മോഹായിലില്‍ കഴിഞ്ഞയാഴ്ച ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണപ്പെട്ട പട്ടാമ്പി സ്വദേശിയുടെ മൃതദേഹം ഖബറടക്കി. വിളയൂര്‍ കുപ്പുത്ത് കിളിക്കോട്ടില്‍ സെയ്താലിയുടെ മകന്‍ അന്‍വര്‍ സാദിഖ് (43) ന്റെ മൃതദേഹമാണ് മൊഹായിലില്‍ ത്വരീക്ക് റൈഷിലുള്ള ഖബര്‍സ്ഥാനില്‍ ഇന്ന് ഉച്ചയ്ക്ക് ഖബറടക്കിയത്.
മൂന്നരവര്‍ഷമായി മൊഹായിലെ അല്‍ജറാദ് ഓട്ടോമാറ്റിക് ബേക്കറിയില്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു അന്‍വര്‍ സാദിഖ്. മൃതദേഹം ഖബറടക്കുന്നതിനാവശ്യമായ നിയമനടപടികള്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ റീജ്യനല്‍ വൈസ് പ്രസിഡന്റും ജിദ്ദ കോണ്‍സുലേറ്റ് സാമൂഹ്യക്ഷേമവിഭാഗം അംഗവുമായ ഹനീഫാ മഞ്ചേശ്വരം, മൊഹയില്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ മുഹമ്മദ് അസ്‌ലം മുണ്ടയ്ക്കല്‍, ഷംസു പാപ്പിനിശ്ശേരി, സുഹൃത്തുക്കളായ ഹുസൈന്‍, മുനീര്‍ പാപ്പിനിശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ വേണ്ട സഹായങ്ങള്‍ നല്‍കി.
എട്ടുമാസങ്ങള്‍ക്ക് മുമ്പാണ് അവസാനമായി നാട്ടില്‍പോയി വന്നത്. മാതാവ്: ആയിഷ. ഭാര്യ: സബീല. മക്കള്‍: സല്‍മാനുല്‍ ഫാരിസ്, സല്‍മാ ഫര്‍സാന, സല്‍മാ ഷിഫാന. മരുമകന്‍: സലാഹുദ്ദീന്‍. സഹോദരങ്ങള്‍: മുസ്തഫ മുസ്ല്യാര്‍, സിദ്ദീഖ് അന്‍വരി, ഹൈദര്‍, ആമിന, സുഹറ.
RELATED STORIES
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തരിച്ചു
8 Dec 2023 1:08 PM GMTധര്‍മടത്ത് പിണറായിക്കെതിരേ മല്‍സരിച്ച സി രഘുനാഥ് കോണ്‍ഗ്രസ് വിട്ടു
8 Dec 2023 11:46 AM GMTനടി ലക്ഷ്മികാ സജീവന് ഷാര്‍ജയില്‍ മരണപ്പെട്ടു
8 Dec 2023 11:34 AM GMTതൃണമൂല്‍ എംപി മെഹുവ മൊയ്ത്രയെ ലോക്സഭയില്‍നിന്ന് പുറത്താക്കി
8 Dec 2023 11:09 AM GMTരാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം; ഫലസ്തീന്...
8 Dec 2023 11:07 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള്‍ വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMT