Gulf

കൊറോണ കാലത്തും പ്രവാസികളെ ചേര്‍ത്തുപിടിച്ച് ബഹ്‌റൈന്‍

വിദേശികളുള്‍പ്പെടെ എല്ലാവര്‍ക്കും മൂന്ന് മാസത്തെ ഇലക്ട്രിസിറ്റി-വാട്ടര്‍ ബില്ലും മുനിസിപ്പല്‍ ടാക്സും ഒഴിവാക്കി നല്‍കിയിട്ടുണ്ട്.

കൊറോണ കാലത്തും പ്രവാസികളെ ചേര്‍ത്തുപിടിച്ച് ബഹ്‌റൈന്‍
X

മനാമ: കൊറോണ പ്രതിസന്ധിക്കിടയിലും മലയാളികളുള്‍പ്പെടെയുളള പ്രവാസികളെ ചേര്‍ത്ത് പിടിച്ച് ബഹ്റൈന്‍ പ്രതിരോധ-ചികിത്സാ സേവനങ്ങള്‍ എല്ലാവര്‍ക്കും ഒരു പോലെ ലഭ്യമാക്കിയാണ് ബഹ്‌റൈന്‍ വേറിട്ട് നില്‍ക്കുന്നത്. രോഗ ലക്ഷണങ്ങളുളളവര്‍ ഹോട്ട് ലൈന്‍ നമ്പറായ 444-ല്‍ ബന്ധപ്പട്ടാല്‍ ഉടനടി സേവനം ലഭിക്കും. ഇംഗ്ലീഷിനും അറബിക്കും പുറമെ ഹിന്ദിയിലും ഹോട്ട് ലൈന്‍ സര്‍വീസ് ലഭ്യമാണ്. ഇതിന് പുറമെ മന്ത്രാലയത്തിന്റെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ചികില്‍സ സൗജന്യമാക്കി. വിദേശികളുള്‍പ്പെടെ എല്ലാവര്‍ക്കും മൂന്ന് മാസത്തെ ഇലക്ട്രിസിറ്റി-വാട്ടര്‍ ബില്ലും മുനിസിപ്പല്‍ ടാക്സും ഒഴിവാക്കി നല്‍കിയിട്ടുണ്ട്.

വൈറസ് ബാധയുണ്ടെന്ന് കണ്ടാലുടന്‍ അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരെയും ടെസ്റ്റ് ചെയ്യുകയും ഐസോലേഷനില്‍ ആക്കുകയുമാണ് ബഹ്റൈന്‍ ചെയ്യുന്നത്. സല്‍മാബാദ്, ഹിദ്ദ്, മനാമ എന്നിവിടങ്ങളില്‍ പോസിറ്റീവ് കേസുകള്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം മുഴുവന്‍ ഐസോലേറ്റ് ചെയ്ത് എല്ലാവരെയും ടെസ്റ്റിന് വിധേയമാക്കി. തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ റാന്‍ഡം ടെസ്റ്റും ചെയ്യുന്നുണ്ട്. ഇതില്‍ പോസറ്റീവായി കണ്ടെത്തിയാല്‍ അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പട്ടവരെ മുഴുവന്‍ ഐസോലേറ്റ് ചെയ്യുന്നുമുണ്ട്. ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ എക്സിബിഷന്‍ സെന്ററിനെ കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയാണ് ഐസോലേഷനും ചികിത്സക്കുമുളള വിപുലമായ സൗകര്യമൊരുക്കിയിരിക്കുന്നത്. വ്യക്തികളുടെ സഞ്ചാരപാത എളുപ്പം മനസ്സിലാക്കാനുപകരിക്കുന്നവിധം 'ബി അവെയര്‍' എന്ന മൊബൈല്‍ ആപ് ഇറക്കിയതും പ്രവാസികള്‍ക്ക് ഉപകാരപ്പെടുന്നുണ്ട്.

രാജ്യം പൂര്‍ണമായി അടച്ചിടാതെ തന്നെ കോവിഡിനെ പ്രതിരോധിക്കാനുളള ശ്രമത്തിലാണ് ബഹ്റൈന്‍. മാസ്‌കും സോഷ്യല്‍ ഡിസ്റ്റെന്‍സിംഗും വഴി വ്യാപനം ഇല്ലാതാക്കനാണ് ശ്രമം. സൂപ്പര്‍മാര്‍ക്കറ്റ്, ഫാര്‍മസി, ബേക്കറി , ബാങ്ക് എന്നിവ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ഇതുവരെ വിലക്കുണ്ടായിട്ടില്ല.സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിവിധ ലേബര്‍ അക്കമഡേഷനില്‍ കഴിയുന്നവര്‍ക്ക് അതാത് കമ്പനികള്‍ തന്നെ ഭക്ഷണമെത്തിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it