Gulf

ബാബരി മസ്ജിദ്: സോഷ്യല്‍ ഫോറം ഒമാന്‍ വെബിനാര്‍ സംഘടിപ്പിച്ചു

നീതിയെയും ഭരണഘടനയെയും നോക്കു കുത്തിയാക്കി ബാബരിയുടെ ഭൂമിയില്‍ ക്ഷേത്ര നിര്‍മാണത്തിനായുള്ള ശിലാന്യാസം നടത്തിയ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് നിയന്ത്രിത കേന്ദ്ര സര്‍ക്കാരിന്റെ രാജ്യത്തോടുള്ള കടുത്ത അനീതിയില്‍ പ്രതിഷേധിച്ചു സോഷ്യല്‍ ഫോറം ഒമാന്‍ വെബിനാര്‍ സംഘടിപ്പിച്ചത്.

ബാബരി മസ്ജിദ്: സോഷ്യല്‍ ഫോറം ഒമാന്‍ വെബിനാര്‍ സംഘടിപ്പിച്ചു
X

മസ്‌കത്ത്: ബാബരിയുടെ മണ്ണില്‍ മസ്ജിദ് മാത്രമാണ് നീതി എന്ന ശീര്‍ഷകത്തില്‍ സോഷ്യല്‍ ഫോറം ഒമാന്‍ വെബിനാര്‍ സംഘടിപ്പിച്ചു. നീതിയെയും ഭരണഘടനയെയും നോക്കു കുത്തിയാക്കി ബാബരിയുടെ ഭൂമിയില്‍ ക്ഷേത്ര നിര്‍മാണത്തിനായുള്ള ശിലാന്യാസം നടത്തിയ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് നിയന്ത്രിത കേന്ദ്ര സര്‍ക്കാരിന്റെ രാജ്യത്തോടുള്ള കടുത്ത അനീതിയില്‍ പ്രതിഷേധിച്ചു സോഷ്യല്‍ ഫോറം ഒമാന്‍ വെബിനാര്‍ സംഘടിപ്പിച്ചത്. ഇമാംസ് കൗണ്‍സില്‍ ദേശീയ ഉപാധ്യക്ഷന്‍ കരമന അഷറഫ് മൗലവി ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ സി എ റഊഫ് മുഖ്യ പ്രഭാഷണം നടത്തി. ഒമാന്‍ സമയം രാത്രി എട്ടിനാരംഭിച്ച വെബിനാറില്‍ 300 ഓളം പേര്‍ പങ്കെടുത്തു.

കക്ഷി രാഷ്ട്രീയ മതഭേദമന്യേ പ്രതിഷേധത്തില്‍ പങ്കാളികളാകാന്‍ ആഹ്വാനം ചെയ്ത സി എ റഊഫ് ഇന്ത്യഎന്ന രാജ്യവും അതിന്റെ മതേതര പാരമ്പര്യവും ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന സന്ദേശവും നല്‍കി. ഷമീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഹംസ കണ്ണൂര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it