Gulf

യാത്രാവിലക്ക് നീക്കാന്‍ വാടക കുടിശ്ശിക വിമാനത്താവളത്തില്‍ തന്നെ അടക്കാം

യാത്രക്കാരന്റെ കൈവശം പണം ഇല്ലെങ്കില്‍ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സൗകര്യം ഉപയോഗപ്പെടുത്തി യാത്രാ വിലക്ക് ഒഴിവാക്കാന്‍ കഴിയും

യാത്രാവിലക്ക് നീക്കാന്‍ വാടക കുടിശ്ശിക വിമാനത്താവളത്തില്‍ തന്നെ അടക്കാം
X

ദുബയ്: വാടക കുടിശ്ശിക നല്‍കാത്തതിന് വിലക്കുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ പണം അടയ്ക്കാന്‍ സൗകര്യം. വിമാനത്താവളങ്ങളിലുള്ള സ്മാര്‍ട്ട് സംവിധാനം വഴിയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. റെന്റല്‍ ഡിസ്പ്യൂട്ട് സെന്റര്‍(ആര്‍ഡിസി) ആണ് സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് ജഡ്ജ് അബ്ദുല്‍ ഖാദര്‍ മൂസ പറഞ്ഞു. യാത്രക്കാരന്റെ കൈവശം പണം ഇല്ലെങ്കില്‍ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സൗകര്യം ഉപയോഗപ്പെടുത്തി യാത്രാ വിലക്ക് ഒഴിവാക്കാന്‍ കഴിയും. 10,000 ദിര്‍ഹത്തില്‍ കൂടുതല്‍ നല്‍കാനുള്ളവര്‍ക്കാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ കെട്ടിടം വാടകയ്ക്കു നല്‍കുന്നവര്‍ക്ക് അവകാശമുള്ളത്. കഴിഞ്ഞ വര്‍ഷം ഐടി സ്ഥാപനം നടത്തിയിരുന്ന ഇന്ത്യക്കാരന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇദ്ദേഹത്തിന്റെ പേരിലുള്ള സ്ഥാപനം പാക്കിസ്ഥാനി വനിതക്ക് വില്‍പ്പന നടത്തിയിരുന്നെങ്കിലും നിയമപ്രകാരം സ്ഥാപനം കൈമാറ്റം ചെയ്തിരുന്നില്ല ഇതേത്തുടര്‍ന്നാണ് രേഖകള്‍ പ്രകാരം ഉടമസ്ഥനായ ഇന്ത്യക്കാരനെതിരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ചെക്കുകളും വാടക കരാറും നല്‍കുമ്പോള്‍ പൂര്‍ണമായും നിയമ വിധേയമാക്കണമെന്നും നിയമ വിദഗ്ധര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it