Gulf

പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളില്‍ അംബാസഡറുടെ മിന്നല്‍ പരിശോധന

ഞായറാഴ്ച രാവിലെ ആണ് അദ്ദേഹം ജലീബിലും ഷര്‍ഖിലും ഉള്ള പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളില്‍ എത്തിയത്. അപേക്ഷകരുടെ ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസ്സിലാക്കി നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളില്‍ അംബാസഡറുടെ മിന്നല്‍ പരിശോധന
X

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. ഞായറാഴ്ച രാവിലെ ആണ് അദ്ദേഹം ജലീബിലും ഷര്‍ഖിലും ഉള്ള പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളില്‍ എത്തിയത്. അപേക്ഷകരുടെ ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസ്സിലാക്കി നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളില്‍ ആവശ്യമായ ജീവനക്കാര്‍ ഉണ്ടാകണമെന്നും അടിയന്തരമായി എല്ലാവരുടെയും അപേക്ഷകള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ ലഭിച്ച പരാതികളില്‍ ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ബുധനാഴ്ചകളില്‍ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന 'ഓപ്പണ്‍ ഹൗസില്‍' എല്ലാവര്‍ക്കും പരാതികള്‍ ബോധിപ്പിക്കാനുള്ള അവസരം ഉണ്ടാകുമെന്നും എംബസിയുടെ എല്ലാ ഔട്ട്‌സോഴ്‌സിംഗ് കേന്ദ്രങ്ങളിലും പരാതിപ്പെട്ടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ഒരു അംബാസിഡര്‍ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളില്‍ നേരിട്ട് എത്തിയത്. എഴുപതോളം വരുന്ന ഇന്ത്യന്‍ എംബസി ജീവനക്കാര്‍, വിവിധ ആവശ്യങ്ങളുമായി എംബസിയില്‍ എത്തുന്ന കുവൈത്തിലെ ഇന്ത്യക്കാര്‍ക്ക് അതിഥികള്‍ക്കുള്ള പരിഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it