Gulf

ഇന്ത്യയിലേക്കുള്ള വ്യോമയാന സീറ്റുകള്‍ 25 ശതമാനം കുറഞ്ഞു; നിരക്കുകള്‍ കുത്തനെ വര്‍ധിക്കുന്നു

മധ്യ വേനലവധി ഗള്‍ഫില്‍ ചെലവഴിക്കാനായി എത്തുന്നവരുടെ തിരക്ക് കാരണം ഇന്ത്യയില്‍ നിന്നുമുള്ള നിരക്ക് ഓരോ ദിവസവും വര്‍ധിക്കുകയാണ്.

ഇന്ത്യയിലേക്കുള്ള വ്യോമയാന സീറ്റുകള്‍ 25 ശതമാനം കുറഞ്ഞു;  നിരക്കുകള്‍ കുത്തനെ വര്‍ധിക്കുന്നു
X

കബീര്‍ എടവണ്ണ

ദുബയ്: ഇന്ത്യ-ഗള്‍ഫ് സെക്ടറില്‍ സര്‍വീസ് നടത്തുന്ന വ്യോമയാന സീറ്റുകള്‍ 25 ശതമാനം കുറവ് വന്നതിനെ തുടര്‍ന്ന് വിമാന നിരക്കുകള്‍ കുത്തനെ വര്‍ധിക്കുന്നു. സാമ്പത്തിക പ്രതിസന്ധി ബാധിച്ച ജെറ്റ് എയര്‍വെയ്‌സിന്റെ പ്രധാന സര്‍വീസുകള്‍ റദ്ദാക്കിയതും എത്യോപ്പ്യന്‍ വിമാന ദുരന്തത്തിനെ തുടര്‍ന്ന് ഒമാന്‍ എയര്‍വെയ്‌സിന്റെ ബോയിങ് 737 മാക്‌സ് സര്‍വീസ് നിലത്തിറക്കിയതും നിരക്കുകള്‍ കൂടാന്‍ കാരണമാക്കി. കൂടാതെ കോഴിക്കോട്, മുംബൈ, ഗോവ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ സര്‍വീസുകള്‍ നിര്‍ത്തിവച്ചതും പാകിസ്താന്‍ വ്യോമയാന പാത ഉപയോഗിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 256 യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയുന്ന ഡ്രീം ലൈനറിന് പകരം എയര്‍ ഇന്ത്യ 162 യാത്രക്കാര്‍ക്ക് മാത്രം പോകാന്‍ കഴിയുന്ന എയര്‍ബസ്സ് 320 ഉപയോഗിക്കുന്നതും 25 ശതമാനം വരെ സീറ്റുകള്‍ കുറയാന്‍ കാരണമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ വന്‍ തിരക്ക് അനുഭവപ്പെടുന്ന ഗള്‍ഫ്-ഇന്ത്യ സെക്ടറില്‍ വ്യോമയാന സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ വര്‍ഷങ്ങളായി നിരന്തരം ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. നിലവിലുള്ള സീറ്റുകള്‍ വരെ 25 ശതമാനം വരെ കുറഞ്ഞിരിക്കുന്നത്.

മധ്യ വേനലവധി ഗള്‍ഫില്‍ ചെലവഴിക്കാനായി എത്തുന്നവരുടെ തിരക്ക് കാരണം ഇന്ത്യയില്‍ നിന്നുമുള്ള നിരക്ക് ഓരോ ദിവസവും വര്‍ധിക്കുകയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനായി പോകുന്നവരുടെ തിരക്ക് കാരണം ഇനിയും നിരക്ക് വര്‍ധിക്കും.

ഗള്‍ഫ് രാജ്യങ്ങളിലെ അവധിക്കാലമായ ജൂലയ്, ആഗസ്ത് മാസങ്ങളില്‍ ഇന്ത്യയിലേക്ക് നിരക്ക് കുത്തനെ കൂടുന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിനോദ സഞ്ചാരികളടക്കം ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ താല്‍പ്പര്യം കാണിക്കാറില്ല. വ്യോമയാന നിരക്ക് ഇതുപോലെ വര്‍ധിക്കുകയാണങ്കില്‍ ടൂറിസം മേഖലയ്ക്ക് പുറമെ വ്യാപാര മേഖലയ്ക്കും തിരിച്ചടിയാകും.

Next Story

RELATED STORIES

Share it