അബുദബിയില്‍ വാഹനാപകടം; സുഹൃത്തുക്കള്‍ മരണപ്പെട്ടു
BY RSN27 Nov 2020 6:33 PM GMT

X
RSN27 Nov 2020 6:33 PM GMT
അബുദബി: ബനിയാസിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ പിണറായി സ്വദേശികളായ സുഹൃത്തുക്കള്‍ മരിച്ചു. വലിയ പറമ്പത്ത് റഹീമിന്റെ മകന് റഫിനീദ്, കാസിം റസിയ ദമ്പതികളുടെ മകന് റാഷിദ് എന്നിവരാണ് മരിച്ചത്. 28 വയസാണ് ഇരുവര്‍ക്കും. അവിവാഹിതരായ ഇരുവരും അയല്‍വാസികളും കൂടിയാണ്. ചെറുപ്പം തൊട്ടേയുള്ള കളിക്കൂട്ടുകാരും കൂടിയാണ്. റഫിനീദ് ബനിയാസില്‍ ഓഫീസ് ബോയ് ആയും റാഷിദ് സെയില്‍സ്മാനായും ജോലി ചെയ്തുവരികയിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ ബനിയാസ് പോലിസ് സ്റ്റേഷന് മുന്നിലാണ് അപകടം നടന്നത്. സംഭവ സ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചു. ഇരുവരും ചെറുപ്പം മുതല്‍ ഒരുമിച്ച് കളിച്ചുവളര്‍ന്നവരാണ്. അബുദാബിയില്‍ രണ്ട് സ്ഥലങ്ങളിലാണ് താമസിക്കുന്നതെങ്കിലും വാരാന്ത്യങ്ങളില്‍ ഇരുവരും കാണാറുണ്ട്. അത്തരത്തിലുള്ള ഒരു കൂടിച്ചേരല്‍ ഇരുവരുടെയും അവസാനത്തേതായതിന്റെ നടുക്കത്തിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. ഷഹാമ സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാമെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കള്‍.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTസംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,...
3 July 2022 1:05 AM GMTസിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണ: രാഹുല്‍ ഗാന്ധി
2 July 2022 2:52 PM GMTമുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ച് കോടതി; 14 ദിവസത്തെ ജുഡീഷ്യല്‍...
2 July 2022 2:04 PM GMTആവിക്കൽത്തോട് സ്വീവേജ് പ്ലാന്റ്; ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച്...
2 July 2022 11:48 AM GMTമാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMT