ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന് നന്ദി പറഞ്ഞ് അബ്ദുല്‍ ഗഫൂര്‍ നാട്ടിലേക്ക് തിരിച്ചു

മനാമ: തന്റെ ഏറ്റവും പ്രയാസം നിറഞ്ഞ സമയത്ത് തനിക്ക് താങ്ങായും തണലായും നിന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം വോളന്റിയര്‍മാര്‍ക്ക് നന്ദി പറഞ്ഞ് അബ്ദുല്‍ ഗഫൂര്‍ നാട്ടിലേക്ക് തിരിച്ചു. മുപ്പതു വര്‍ഷത്തോളം ആയി പ്രവാസി ആയിരുന്ന അബ്ദുല്‍ ഗഫൂര്‍ കുറച്ചു വര്‍ഷങ്ങളായി സനദില്‍ ഒരു പാകിസ്താനിയുടെ ഉടസ്ഥതയിലുള്ള കഫ്റ്റീരിയയില്‍ ജോലി ചെയ്തു വരികയായിരുന്നു. അതിനിടയില്‍ ഡയബറ്റിക് രോഗി ആയിരുന്ന അദ്ദേഹത്തിന് കാലില്‍ ഒരു മുറിവ് ഉണ്ടാകുകയും അത് അസഹനീയമായ വേദനയോടെ പഴുക്കുകയും ആയിരുന്നു.
അദ്ദേഹത്തിന്റെ ഈ വിഷമാവസ്ഥ അറിഞ്ഞ നാട്ടിലെ കുടുംബം അവരുടെ അയല്‍വാസിയും സാമൂഹിക പ്രവര്‍ത്തകനും ആയ മഹ്റൂഫിനെ അറിയിക്കുകയും അദ്ദേഹം ബഹ്റെയ്‌നില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകത്തെ വിവരം അറിയിക്കുകയും ചെയ്തതോടെ ആണ് അദ്ദേഹത്തിന്റെ പ്രശനങ്ങള്‍ക്ക് പരിഹാരം ആകുന്നത്. വിവരം അറിഞ്ഞ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മെഡിക്കല്‍ റിലീഫ് ടീം അംഗങ്ങളായ സൈഫുദ്ധീന്‍ അഴിക്കോട്, അര്‍ശിദ് പാപ്പിനിശ്ശേരി, അസീര്‍ പാപ്പിനിശ്ശേരി എന്നിവര്‍ അദ്ദേഹത്തെ സല്‍മാനിയ ഹോസ്പിറ്റലില്‍ എത്തിക്കുകയും അവിടുത്തെ പരിചരണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വിരലുകള്‍ മുറിച്ചു നീക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന് വേണ്ട എല്ലാ വിധ പരിചരണവും നടത്തി വന്നത് ഇന്ത്യന്‍ സോഷ്യല്‍ ഫോറം മെഡിക്കല്‍ റിലീഫ് ടീം ആയിരുന്നു.
എന്നാല്‍ അദ്ദേഹത്തിന്റെ കാലിന്റെ വേദന വലിയ കുറവ് ഇല്ലാതെ തുടരുന്നതിനാല്‍ തുടര്‍ ചികിത്സക്ക് അദ്ദേഹത്തെ നാട്ടില്‍ അയക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം നേതൃത്വം തീരുമാനിക്കുകയും എംബസിയില്‍ അപേക്ഷ നല്‍കുകയും ഇന്ത്യന്‍ സോഷ്യല്‍ ഫോറം വോളന്റിയര്‍മാരായ അശ്കറും റിയാസും നാട്ടിലേക്ക് ഉള്ള ടിക്കറ്റും സംഘടിപ്പിച്ചു നല്‍കി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം വോളന്റിയര്‍മാരായ അസീസ്, നസീര്‍ എന്നിവര്‍ അദ്ദേഹത്തിന് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ഗള്‍ഫ് കിറ്റും സംഘടിപ്പിച്ചു നല്‍കി. അദ്ദേഹത്തെ യാത്രയാക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജവാദ് പാഷയും സെക്രട്ടറി യുസുഫ് അലിയും എത്തി. നാട്ടിലേക്ക് പോകുന്ന സമയത്ത് ഗഫൂര്‍ ഇക്കാന്റെ മുഖത്തു ഉണ്ടായ സന്തോഷത്തില്‍ നിന്നാണ് ഈ വര്‍ഷത്തെ പെരുന്നാളിന്റെ സന്തോഷം തങ്ങള്‍ അനുഭവിച്ചതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് അലി അകബറും സെക്രട്ടറി റഫീഖ് അബ്ബാസും പറഞ്ഞു. ഇതുമായി സഹകരിച്ച എല്ലാവര്‍ക്കും അവര്‍ നന്ദിയും അറിയിച്ചു
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT