കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ദമ്മാമില്‍ മരിച്ചു
വാഴൂര്‍ നടുക്കെ മുറിയില്‍ പരേതനായ ഇബ്രാഹിം റാവുത്തറുടെ മകന്‍ ഷാഹുല്‍ ഹമീദ് (58) ആണ് ഇന്നലെ വൈകീട്ട് അഞ്ചോടെ മരിച്ചത്.

ദമ്മാം: കൊവിഡ് ബാധിച്ച് ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി മരിച്ചു. വാഴൂര്‍ നടുക്കെ മുറിയില്‍ പരേതനായ ഇബ്രാഹിം റാവുത്തറുടെ മകന്‍ ഷാഹുല്‍ ഹമീദ് (58) ആണ് ഇന്നലെ വൈകീട്ട് അഞ്ചോടെ മരിച്ചത്. കൊവിഡ് നെഗറ്റീവായിരുന്നെങ്കിലും ശ്വാസ കോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ദീര്‍ഘകാലം കുടുംബസമേതം ദമ്മാമില്‍ ഉണ്ടായിരുന്ന ഷാഹുല്‍ ഹമീദ് 25 വര്‍ഷമായി കൊദരിയയില്‍ ഫൈബര്‍ ഗ്ലാസ് ഫാക്ടറി നടത്തിവരികയായിരുന്നു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകനായിരുന്ന ഷാഹുല്‍ ഹമീദ് ദമ്മാമിലെ മത സാംസ്‌കാരിക കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു. രണ്ടുവര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയിവന്നത്.
മാതാവ് റഹീമ. സഹോദരങ്ങള്‍: ദമ്മാമില്‍ ബിസിനസുകാരനായിരുന്ന നവാസ് (ജീപ്പാസ്), അബ്ദുല്‍ ഹൈ (ദമ്മാം), ആരിഫ, അന്‍സല്‍ന, ഹസീന. സൈനബയാണ് ഭാര്യ. മക്കള്‍:ഷെഫല്‍ ഷാഹുല്‍ (ദമ്മാം), ഷംസുദ്ദീന്‍, ഷൗക്കത്ത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാളെ രാവിലെ എട്ടോടെ 91ല്‍ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
RELATED STORIES
ഒമിക്രോണിന്റെ ഉപ വകഭേദം ഡല്ഹിയില് കണ്ടെത്തി
10 Aug 2022 10:27 AM GMTറിഫാ മെഹ്നുവിന്റെ ആത്മഹത്യ; ഭര്ത്താവ് മെഹ്നാസിന്റെ മുന്കൂര്...
10 Aug 2022 6:44 AM GMTഗവര്ണറോട് കൊമ്പുകോര്ത്ത് സര്ക്കാര്;അസാധുവായ ഓര്ഡിനന്സുകള്ക്ക്...
10 Aug 2022 5:24 AM GMTചൈനയില് പുതിയ വൈറസ് ബാധ കണ്ടെത്തി
10 Aug 2022 4:10 AM GMT'ഗവര്ണര് രാഷ്ട്രീയം കളിക്കുന്നു, ലക്ഷ്യം ഭരണ പ്രതിസന്ധി';...
10 Aug 2022 3:51 AM GMTജലനിരപ്പ് ഉയര്ന്നു; വാളയാര് ഡാം ഇന്ന് തുറക്കും
10 Aug 2022 3:08 AM GMT