യുഎഇയില്‍ കൊവിഡ് ബാധിച്ച് ചാവക്കാട് സ്വദേശി മരിച്ചു
ചാവക്കാട് സ്വദേശി മുഹമ്മദ് ഹനീഫ് (63) ആണ് റാസല്‍ഖൈമയില്‍ രോഗം ബാധിച്ച് മരിച്ചത്.

റാസല്‍ഖൈമ: കൊവിഡ് ബാധിച്ച് യുഎഇയില്‍ ഒരു മലയാളികള്‍ കൂടി മരിച്ചു. ചാവക്കാട് സ്വദേശി മുഹമ്മദ് ഹനീഫ് (63) ആണ് റാസല്‍ഖൈമയില്‍ രോഗം ബാധിച്ച് മരിച്ചത്. എടക്കഴിയൂര്‍ നാലാംകല്ല് കറുപ്പംവീട്ടില്‍ പള്ളത്ത് വീട്ടില്‍ ഹസന്‍ - നബീസ ദമ്പതികളുടെ മകനാണ്.
22 വര്‍ഷമായി യുഎഇയിലുള്ള മുഹമ്മദ് ഹനീഫ് റാസല്‍ഖൈമ അറേബ്യന്‍ ഇന്റര്‍നാഷണല്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലിചെയ്തു വരികയായിരുന്നു. റാക്സഖര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച്ച രാത്രി ആയിരുന്നു അന്ത്യം.
റഫീഖയാണ് മുഹമ്മദ് ഹനീഫിന്റെ ഭാര്യ. മക്കള്‍: ഹാഷില്‍, അസ്ബിന. ഹനീഫിന്റെ കുടുംബവും ഇപ്പോള്‍ റാസല്‍ഖൈമയിലുണ്ട്. വര്‍ഷങ്ങളായി കോയമ്പത്തൂരാണ് ഇവരുടെ സ്ഥിരതാമസം. രണ്ടു ദിവസത്തിനിടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന ആറാമത്തെ മലയാളിയാണ് മുഹമ്മദ് ഹനീഫ. വൈറസ് ബാധിച്ച് യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം 30 ആയി.
RELATED STORIES
ലിവ് ഇന് പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള് കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്ത്തകരുടെ സമ്മര്ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്ത്താന്റെയും ചിത്രങ്ങള് സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT