Gulf

കെകെഐസിയുടെ അഞ്ചാമത് ഇസ്‌ലാമിക് സെമിനാര്‍ ഫെബ്രുവരിയില്‍

കെകെഐസിയുടെ അഞ്ചാമത് ഇസ്‌ലാമിക് സെമിനാര്‍ ഫെബ്രുവരിയില്‍
X

കുവൈത്ത് സിറ്റി: കുവൈത്ത് കേരളാ ഇസ്‌ലാഹി സെന്റര്‍ 'മതം ദേശീയത മാനവികത' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 25 മുതല്‍ 28 വരെ നടത്തുന്ന അഞ്ചാമത് ഇസ്‌ലാമിക് സെമിനാറിന്റെ പ്രചാരണസമ്മേളനം ഈമാസം 27ന് വൈകീട്ട് 5 മണിക്ക് ആരംഭിക്കും.

ഫര്‍വാനിയ ഗാര്‍ഡന് അടുത്തുള്ള ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ഇസ്‌ലാമിക്ക് സെമിനാര്‍ പ്രചാരണ ഉദ്ഘാടനം കുവൈത്ത് സിറ്റിയിലെ മസ്ജിദ് കബീര്‍ ഓഡിറ്റോറിയത്തില്‍ കുവൈത്ത് യൂനിവേഴ്‌സിറ്റി പ്രഫസറും അല്‍ഫുര്‍ഖാന്‍ വാരികയുടെ ചീഫ് എഡിറ്ററുമായ ഡോ. ബസ്സാം ശത്തി നിര്‍വഹിക്കും.

ഉദ്ഘാടന സമ്മേളനത്തില്‍ ഹ്രസ്വസന്ദര്‍ശനാര്‍ഥം കുവൈത്തിലെത്തിയ ഹാരിസ് കായക്കൊടി, പി എന്‍ ഫര്‍ഹാന്‍ അബ്ദുല്‍ലത്തീഫ് എന്നിവര്‍ പങ്കെടുക്കുമെന്ന് സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it