Gulf

നിയന്ത്രണംവിട്ട ടാങ്കര്‍ ലോറിയിടിച്ച് അഞ്ച് ഈജിപ്തുകാര്‍ കൊല്ലപ്പെട്ടു

നിര്‍മാണക്കമ്പനിയിലെ തൊഴിലാളികളുമായി ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന മിനി ബസ്സിലെ യാത്രക്കാരാണു കൊല്ലപ്പെട്ട അഞ്ചുപേരും.

നിയന്ത്രണംവിട്ട ടാങ്കര്‍ ലോറിയിടിച്ച് അഞ്ച് ഈജിപ്തുകാര്‍ കൊല്ലപ്പെട്ടു
X

കുവൈത്ത്: കുവൈത്തില്‍ വെള്ളവുമായി പോയ ടാങ്കര്‍ ലോറിയിടിച്ച് അഞ്ച് ഈജിപ്തുകാര്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകീട്ട് കിങ് ഫഹദ് റോഡില്‍ ദഹര്‍ പ്രദേശത്തിനു സമീപമായിരുന്നു സംഭവം. നിര്‍മാണക്കമ്പനിയിലെ തൊഴിലാളികളുമായി ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന മിനി ബസ്സിലെ യാത്രക്കാരാണു കൊല്ലപ്പെട്ട അഞ്ചുപേരും. യാത്രയ്ക്കിടയില്‍ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ടയര്‍ മാറ്റി ഘടിപ്പിക്കുന്നതിനു റോഡ് സൈഡില്‍ നിര്‍ത്തിയതായിരുന്നു മിനി ബസ്.

ഡ്രൈവറെ സഹായിക്കുന്നതിനായി വാഹനത്തില്‍നിന്നും പുറത്തിറങ്ങിയതായിരുന്നു മരിച്ചവര്‍. ഇതിനിടയില്‍ നിയന്ത്രണം വിട്ടുവന്ന ടാങ്കര്‍ ലോറി തൊഴിലാളികള്‍ക്കുമേല്‍ ഇടിച്ചുകയറുകയായിരുന്നു. നാലുപേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ അദാന്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണു മരിച്ചത്. ടാങ്കര്‍ ലോറിയിലെ ഡ്രൈവറായ ഇന്ത്യക്കാരനെ പോലിസ് കസ്റ്റഡിയിലെഎടുത്ത് ചോദ്യംചെയ്തുവരികയാണ്.

Next Story

RELATED STORIES

Share it