Gulf

അബുദബിയില്‍ വാഹനാപകടം 6 പേര്‍ മരിച്ചു 19 പേര്‍ക്ക് പരിക്ക്

മിനി ബസ്സും ട്രക്കിന് പിറകിലിടിച്ച് മിനി ബസ്സിലെ യാത്രക്കാരായ 6 പേര്‍ മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അബുദബിയില്‍ വാഹനാപകടം  6 പേര്‍ മരിച്ചു 19 പേര്‍ക്ക് പരിക്ക്
X

അബുദബി: മിനി ബസ്സ് ട്രക്കിന് പിറകിലിടിച്ച് ബസ്സിലെ യാത്രക്കാരായ 6 പേര്‍ മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ റഹ ബീച്ച് റോഡിലൂടെ ദുബയ് ഭാഗത്തേക്ക് പോകുകയായിരുന്ന ട്രക്കിന് പിറകില്‍ ബസ്സിടിച്ചാണ് അപകടം സംഭവിച്ചത്. മരിച്ചവരില്‍ ബസ്സ് ഡ്രൈവറായ പാക്കിസ്ഥാനി ഒഴികെ മറ്റുള്ളവരെല്ലാം സ്ത്രീകളാണ്. മരിച്ചവരില്‍ ഒരാള്‍ നേപ്പാള്‍ സ്വദേശിയും ഒരാള്‍ ശ്രീലങ്കക്കാരിയുമാണ്. 3 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ട്രക്കിന് മുമ്പിയില്‍ പോയിരുന്ന ഒരു കാര്‍ പെട്ടൊന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരില്‍ 16 പേരും തങ്ങളുടെ പൗരന്‍മാരാണന്ന് നേപ്പാള്‍ എംബസ്സി സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it