Gulf

യുഎഇ 50 വര്‍ഷത്തേക്കുള്ള വികസന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നു.

അടുത്ത 50 വര്‍ഷത്തേക്ക് അടിസ്ഥാന സൌകര്യങ്ങള്‍, പാര്‍പ്പിടം, പരിസ്ഥിതി , വെള്ളം, ഭക്ഷ്യ സുരക്ഷ, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അക എന്നീ മേഖലകളില്‍ യുഎഇയുടെ ഭാവി നിര്‍ണ്ണയിക്കുന്നതിനും സര്‍ക്കാര്‍ ഏകീകരണം ശക്തിപ്പെടുത്തുന്നതിനുമായി മന്ത്രിമാരടക്കം 400 ഓളം വരുന്ന ഉന്നത വ്യക്തികളുടെ നാല്്് ദിവത്തെ ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി.

യുഎഇ 50 വര്‍ഷത്തേക്കുള്ള വികസന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നു.
X

ദുബയ്: അടുത്ത 50 വര്‍ഷത്തേക്ക് അടിസ്ഥാന സൌകര്യങ്ങള്‍, പാര്‍പ്പിടം, പരിസ്ഥിതി , വെള്ളം, ഭക്ഷ്യ സുരക്ഷ, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അക എന്നീ മേഖലകളില്‍ യുഎഇയുടെ ഭാവി നിര്‍ണ്ണയിക്കുന്നതിനും സര്‍ക്കാര്‍ ഏകീകരണം ശക്തിപ്പെടുത്തുന്നതിനുമായി മന്ത്രിമാരടക്കം 400 ഓളം വരുന്ന ഉന്നത വ്യക്തികളുടെ നാല്്് ദിവത്തെ ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹൈസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നല്‍കിയ നിര്‍ദേശങ്ങള്‍ക്കും ഉപപ്രധാനമന്ത്രിയും രാഷ്ട്രപതി കാര്യമന്ത്രിയുമായ എച്ച്. ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അധ്യക്ഷതയിലുള്ള 50 വര്‍ഷത്തെ വികസന പദ്ധതി സമിതിയുടെ ശ്രമങ്ങള്‍ക്കും അനുസരിച്ചായിരുന്നു യോഗങ്ങള്‍.

ഈ വികസന യാത്രയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സമൂഹത്തെ വികസിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുന്നതിനുമുള്ള പ്രധാന നിര്‍ദേശങ്ങളും ശുപാര്‍ശകളും പങ്കെടുത്തവര്‍ ചര്‍ച്ച ചെയ്തു. അടുത്ത 50 വര്‍ഷത്തെ പദ്ധതിയുടെ രൂപകല്‍പ്പന പ്രക്രിയയില്‍ പൊതു സമൂഹത്തിലെ അംഗങ്ങളുടെ ചര്‍ച്ചയ്ക്കായി 45 വിശദമായ ആശയങ്ങള്‍ മീറ്റിംഗുകള്‍ തയ്യാറാക്കി.

വിവിധ വെല്ലുവിളികള്‍ക്ക് നൂതനമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിലൂടെ കെട്ടിട നിര്‍മ്മാണത്തില്‍ പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനൊപ്പം നഗരങ്ങള്‍, ഗതാഗതം, നഗരവികസനം എന്നിവയ്ക്കായി ഒരു പുതിയ ദര്‍ശനം രൂപകല്‍പ്പന ചെയ്യേണ്ടതിന്റെ പ്രാധാന്യവും ജനസംഖ്യാ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉള്‍ക്കൊള്ളാന്‍ കഴിവുള്ള സ്മാര്‍ട്ട് സിറ്റികളിലേക്കുള്ള പരിവര്‍ത്തനവും പങ്കെടുത്തവര്‍ ഊന്നിപ്പറഞ്ഞു.

ഭക്ഷ്യസുരക്ഷാ രംഗത്ത്, സര്‍ക്കാര്‍ ഏജന്‍സികളുടെ തലത്തില്‍ പൊതു നയങ്ങള്‍ ഏകീകരിക്കാനും ദേശീയ ഉല്‍പ്പന്നങ്ങളെ പിന്തുണയ്ക്കാനും ആഗോള തലത്തില്‍ അവയുടെ സ്ഥാനം ഉറപ്പിക്കാനും ഉള്ള വഴികള്‍ പങ്കെടുത്തവര്‍ ചര്‍ച്ച ചെയ്തു.

ആധുനിക കാര്‍ഷിക പദ്ധതികളിലെ നിക്ഷേപത്തിനുള്ള സംവിധാനങ്ങളും പരിഹാരങ്ങളും സ്വകാര്യമേഖലയുമായി സഹകരിച്ച് കാര്‍ഷിക ശാസ്ത്ര ഗവേഷണ സംവിധാനത്തിനുള്ള പിന്തുണയും അവര്‍ പരിശോധിച്ചു.

ഭാവിയിലെ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും സ്വീകരിക്കുന്നതിനും, നാലാമത്തെ വ്യാവസായിക വിപ്ലവത്തില്‍ സജീവമായി പങ്കെടുക്കുന്നതിനും, ചെലവുകള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്ന രീതിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും നിക്ഷേപങ്ങളെയും പുതുമകളെയും ആകര്‍ഷിക്കുന്നതിനെയും കൂടാതെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറും അക മേഖലയും പങ്കെടുത്തവര്‍ പരാമര്‍ശിച്ചു.

Next Story

RELATED STORIES

Share it