Gulf

ഷാര്‍ജ ചില്‍ഡ്രന്‍സ് ബുക്ക് ഫെയര്‍ 19 മുതല്‍

കുട്ടികളുടെ മുഖ്യ ആകര്‍ഷകമായ 12 മത് ഷാര്‍ജ ചില്‍ഡ്രന്‍സ് ബുക്ക് ഫെയര്‍ ഈ മാസം 19 ന് ആരംഭിക്കും.

ഷാര്‍ജ: കുട്ടികളുടെ മുഖ്യ ആകര്‍ഷകമായ 12 മത് ഷാര്‍ജ ചില്‍ഡ്രന്‍സ് ബുക്ക് ഫെയര്‍ ഈ മാസം 19 ന് ആരംഭിക്കും. 29 വരെ നീളുന്ന മേളയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സന്ദര്‍ശനം അനുവദിക്കുകയെന്ന് ഷാര്‍ജ ബുക്ക് അഥോറിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമീരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 'യുവര്‍ ഇമാജിനേഷന്‍' എന്ന പേരിലാണ് ഈ വര്‍ഷം മേള സംഘടിപ്പിക്കുന്നത്. 15 രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാരും പ്രസാധകരും വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും. വൈകിട്ട് 4 മുതല്‍ രാത്രി 10 വരെയാണ് സന്ദര്‍ശന സമയം. വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ഗ്ഗാത്മകമായ ശില്‍പ്പശാലകളും ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബാലസാഹിത്യകാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it