Gulf

കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ ഒരു മാസത്തിനകം രാജ്യം വിടണം. യുഎഇ

വിസിറ്റ് വിസയിലെത്തി കാലാവധി കഴിഞ്ഞ എല്ലാ സന്ദര്‍ശകരും ഒരു മാസത്തിനകം രാജ്യം വിട്ട് പോകണമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു.

കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ ഒരു മാസത്തിനകം രാജ്യം വിടണം. യുഎഇ
X

വിസിറ്റ് വിസയിലെത്തി കാലാവധി കഴിഞ്ഞ എല്ലാ സന്ദര്‍ശകരും ഒരു മാസത്തിനകം രാജ്യം വിട്ട് പോകണമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. കോവിഡ്-19 വ്യാപനം തടയാന്‍ വേണ്ടി യുഎഇ വിമാന ഗതാഗതം മാര്‍ച്ച് മുതല്‍ നിര്‍ത്തി വെച്ചതിനെ തുടര്‍ന്ന് നിരവധി സന്ദര്‍ശകരുടെ വിസ കാലാവധി കഴിഞ്ഞിരുന്നു. ഈ സന്ദര്‍ശകര്‍ അടുത്ത മാസം 11 ന് മുമ്പ് രാജ്യം വിട്ട് പോകണമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. താമസ വിസക്കാര്‍ക്ക് ഡിസംബര്‍ വരെ പുതുക്കാന്‍ സമയം അനുവദിച്ചിരുന്നു. അതേ സമയം ഇപ്പോള്‍ പഴയത് പോലെ വിസ പുതുക്കാന്‍ മെഡിക്കല്‍ പരിശോധന സൗകര്യങ്ങളും എമിറേറ്റ്‌സ് ഐഡി കാര്‍ഡ് പുതുക്കാനുമുള്ള സൗകര്യങ്ങളെ പഴയത് പോലെ തന്നെ പുനസ്ഥാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it