Gulf

ഇമ മഞ്ജീരധ്വനി സംഘടിപ്പിച്ചു

ഇമ മഞ്ജീരധ്വനി സംഘടിപ്പിച്ചു
X

ഷാര്‍ജ: മഞ്ചേരിയുടെ ആഗോള കൂട്ടായ്മയായ ഇമ ഗ്ലോബല്‍ ഷാര്‍ജയില്‍ നടത്തിയ മഞ്ജീരധ്വനി എന്ന പേരില്‍ സംഗമം സംഘടിപ്പിച്ചു. പ്രശസ്ത നടിയും നര്‍ത്തകിയുമായ അനുസിത്താര, കണ്ണൂര്‍ ശരീഫ്, ആസിഫ് കാപ്പാട്, സതീഷ് കലാഭവന്‍ എന്നിവരുടെ നേതൃത്വത്തില്‍ കലാവിരുന്നും നടന്നു. മഞ്ചേരി പ്രവാസികളുടെ ഉന്നമനത്തിനായി മഞ്ചേരിയുടെയും പരിസര പ്രദേശത്തുള്ള പ്രവാസികള്‍ക്കായി ബിസിനസ് സംരഭത്തിന് തുടക്കം കുറിച്ചു. സ്‌പോട്ട് എം ഡി നൗഷാദ് , ഡി ഹോംസ് എം ഡി അന്‍വര്‍, ഇമാല്‍ക്കോ എംഡി റഷീദ് എന്നിവരെ ആദരിച്ചു.

ബഷീര്‍ തിക്കോടി, അഷ്‌റഫ് താമരശ്ശേരി എന്നിവര്‍ പങ്കടുത്തു. മഞ്ജീരധ്വനി സീസണ്‍ 2 മഞ്ചേരിയില്‍ ആഗോള പ്രവാസി ബിസിനസ്സ് സമ്മിറ്റ് എന്ന ആശയത്തോടൊപ്പം അതിവിപുലമായി നടത്തുമെന്നും ഈ വിജയം അതിന് കരുത്തേകുന്നതുമാണെന്നും സംഘാടകര്‍ അറിയിച്ചു. ലോകമെമ്പാടുമുള്ള നാട്ടുകാരായ പ്രവാസികളെ ഒരുമിപ്പിക്കുന്നതിനോടൊപ്പം നിക്ഷേപതൊഴില്‍ സാധ്യതകളെ കുറിച്ചും പ്രവാസിപുനരധിവാസപദ്ധതികളെക്കുറിച്ചും വിദഗ്ദര്‍ പങ്കെടുക്കുന്ന സെമിനാറുകളും ഇതിനോടൊപ്പം വിഭാവനം ചെയ്യുന്നു.

Next Story

RELATED STORIES

Share it