Gulf

പ്രവാസി പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു

പ്രവാസി പുരസ്‌ക്കാരത്തിന് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. വിദേശത്ത് കഴിയുന്ന പ്രവാസികള്‍ക്കും മറ്റു രാജ്യങ്ങളില്‍ പൗരത്വം കരസ്ഥമാക്കിയ 30 പേര്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്.

പ്രവാസി പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു
X

ദുബയ്: പ്രവാസി പുരസ്‌ക്കാരത്തിന് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. വിദേശത്ത് കഴിയുന്ന പ്രവാസികള്‍ക്കും മറ്റു രാജ്യങ്ങളില്‍ പൗരത്വം കരസ്ഥമാക്കിയ 30 പേര്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പുരക്കാരത്തിനായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമാണ് സമ്മാനങ്ങള്‍ നല്‍കുന്നത്. ഇതിനായി സ്വന്തമായോ സംഘടകള്‍ വഴിയോ നാമനിര്‍ദ്ദേശം നല്‍കാവുന്നതാണ്. pbsaward@mea.gov.in എന്ന ഇമെയില്‍ വില വിലാസത്തില്‍ നോമിനേഷന്‍ സമര്‍പ്പിച്ച്. വേണ്ടപ്പെട്ട രേഖകള്‍ തപാല്‍ വഴി ഡോ. വിനീത് കുമാര്‍, അണ്ടര്‍ സിക്രട്ടറി, വിദേശകാര്യ മന്ത്രാലയം, റൂം നമ്പര്‍ 1023, അക്ബര്‍ ഭവന്‍, ന്യൂഡല്‍ഹി എന്ന വിലാസത്തില്‍ നേരിട്ട് അയക്കേണ്ടതാണ്.

Next Story

RELATED STORIES

Share it