Gulf

പാത്രിയാര്‍ക്കീസ് ബാവക്ക് യു.എ.ഇ.യില്‍ ഊഷ്മള സ്വീകരണം

ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് യു.എ.ഇ.യുടെ ഊഷ്മള സ്വീകരണം യു.എ.ഇ. സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്റെ കൊട്ടാരത്തിലാണ് ബാവയ്ക്കും പ്രതിനിധി സംഘത്തിനും സ്വീകരണം നല്‍കി

പാത്രിയാര്‍ക്കീസ് ബാവക്ക് യു.എ.ഇ.യില്‍ ഊഷ്മള സ്വീകരണം
X

അബുദാബി: ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് യു.എ.ഇ.യുടെ ഊഷ്മള സ്വീകരണം യു.എ.ഇ. സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്റെ കൊട്ടാരത്തിലാണ് ബാവയ്ക്കും പ്രതിനിധി സംഘത്തിനും സ്വീകരണം നല്‍കിയത്. യു.എ.ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ യു.എ.ഇ. വിവിധ ലോക രാജ്യങ്ങളുമായി പുലര്‍ത്തുന്ന ബന്ധത്തെ കുറിച്ചും ശൈഖ് നഹ്യാന്‍ പരിശുദ്ധ ബാവയോട് വിശദീകരിച്ചു. സഹിഷ്ണുത, സഹവര്‍ത്തിത്വം, സാഹോദര്യം എന്നിവ അടിസ്ഥാനമാക്ക്യാണ് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ യു.എ.ഇ. ക്ക് അടിത്തറ പാകിയത്. പരസ്പര സഹകരണത്തോടെയുള്ള സ്വീകാര്യത, സഹിഷ്ണുത, പരസ്പര ബഹുമാനം എന്നിവ യു.എ.ഇ.യുടെ ജിവിത രീതികളാണെന്നും ശൈഖ് നഹ്യാന്‍ പറഞ്ഞു.

വിവിധ വിശ്വാസങ്ങള്‍ വെച്ച് പുലര്‍ത്തുന്ന ആളുകള്‍ക്കിടയില്‍ മിതത്വത്തിന്റെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ യു.എ.ഇ. ലോകത്തിന് തന്നെ മാതൃകയാണെന്നും പാത്രിയാര്‍ക്കീസ് ബാവ പറഞ്ഞു. ആഗോള സുറിയാനിസഭയ്ക്ക് യു.എ.ഇ. നല്‍കുന്ന സഹായത്തിനും പിന്തുണയ്ക്കൂം പാത്രിയാര്‍ക്കിസ് ബാവ ശൈഖ് നഹ്യാനോട് നന്ദി പറഞ്ഞു. ആഗോള സുറിയാനി സഭയ്ക്ക് യു.എ.ഇ.യിലും കേരളത്തിലും എം.എ.യൂസഫലി നല്‍കുന്ന സേവനങ്ങളെക്കുറിച്ച് പാത്രിയാര്‍ക്കീസ് ബാവ കൂടിക്കാഴ്ചയില്‍ ശൈഖ നഹ്യാന് വിശദീകരിച്ചു. മാര്‍ ബര്‍ത്തലോമയോസ് നഥാനിയേല്‍, ഐസക് മാര്‍ ഒസ്താത്തിയോസ്, മാര്‍ ബുട്രോസ്, ബാലി ജോസഫ് റമ്പാന്‍, ഫാദര്‍ പൗലോസ് എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it