Gulf

ദുബയില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു

അക്കാഫ് വോളന്റീര്‍ ഗ്രൂപ്പ് സങ്കടിപ്പിച്ച ഗ്രേറ്റ് ഇന്ത്യ റണ്‍ അവിസ്മരണീയമായി. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു.

ദുബയ്: അക്കാഫ് വോളന്റീര്‍ ഗ്രൂപ്പ് സങ്കടിപ്പിച്ച ഗ്രേറ്റ് ഇന്ത്യ റണ്‍ അവിസ്മരണീയമായി. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. കേരളത്തിലെ വിവിധ കോളേജ് അലുംനികളില്‍ നിന്നുമായി മൂവായിരത്തില്‍ പരം ആളുകള്‍ പങ്കെടുത്ത മാരത്തോണ്‍ ഇന്ത്യ ക്ലബ് ചെയര്‍മാന്‍ സിദ്ധാര്‍ഥ് ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ദുബയ് മംസാര്‍ പാര്‍ക്കില്‍ തുടങ്ങി 5 കിലോമീറ്റര്‍ ദൂരം നടന്നു നീങ്ങിയ മരത്തോണിനു അക്കാഫിന്റെ നേതാക്കളായ പോള്‍ ടി ജോസഫ് , വെങ്കിട് മോഹന്‍, മുഹമ്മദ് റഫീഖ്, രാധാകൃഷ്ണന്‍ മച്ചിങ്ങല്‍, ബി എ മെഹമൂദ്, ഷൈന്‍ ചന്ദ്രസേനന്‍, ദീപു, സാനു മാത്യു, ക്രിസ്റ്റഫര്‍, ജെ ജെ ജലാല്‍, ഡോ.ജെറോ വര്‍ഗീസ് , നൗഷാദ്, ജെറോം, സിന്ധു ജയറാം, ഗണേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it