Gulf

ഗാന്ധിജിയുടെ പ്രതിമ അബുദബിയിലും

ഇന്ത്യന്‍ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ പ്രതിമ അബൂദബിയില്‍ അനാച്ഛാദനം ചെയ്യുന്നു. 73 മത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ ദിനത്തില്‍ വ്യാഴാഴ്ച ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംങ് സൂരി അനാവരണം ചെയ്യും.

ഗാന്ധിജിയുടെ പ്രതിമ അബുദബിയിലും
X

അബൂദബി: ഇന്ത്യന്‍ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ പ്രതിമ അബൂദബിയില്‍ അനാച്ഛാദനം ചെയ്യുന്നു. 73 മത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ ദിനത്തില്‍ വ്യാഴാഴ്ച ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംങ് സൂരി അനാവരണം ചെയ്യും. ഗാന്ധിജിയുടെ 150 ജന്മദിനം ആഘോഷിക്കുന്ന വര്‍ഷം കൂടിയാണിത്. യുഎഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെയും ഗാന്ധിയുടെ പേരിലുള്ള സായിദ്-ഗാന്ധി മ്യൂസിയം കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയായിരുന്ന അന്തരിച്ച മന്ത്രി സുഷമാ സ്വരാജ് അബുദബിയില്‍ ഉല്‍ഘാടനം ചെയ്തിരുന്നു. സാദിയാത്ത് ദ്വീപില്‍ മനാറത്തിലുള്ള ഈ മ്യൂസിയത്തിന്റെ ഉല്‍ഘാടന ചടങ്ങില്‍ യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദും പങ്കെടുത്തിരുന്നു.

Next Story

RELATED STORIES

Share it