മലയാളി വിദ്യാര്‍ത്ഥിനിക്ക് ബക്കിംഗ്ഹാമില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ഹോണേഴ്‌സ്

മലയാളി വിദ്യാര്‍ത്ഥിനിക്ക് ബക്കിംഗ്ഹാമില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ഹോണേഴ്‌സ്

ദുബയ്: മലയാളി പ്രവാസി വിദ്യാര്‍ത്ഥിനിക്ക് ബക്കിംഗ്ഹാം സര്‍വ്വകലാശാലയില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ഹോണേഴ്‌സ് ബിരുദം കരസ്ഥമാക്കി. മൂവാറ്റുപുഴ സ്വദേശിയായ ഫാത്തിമ റാവുത്തര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ സര്‍ ആന്റണി സെല്‍ഡന്റെ സാന്നിദ്ധ്യത്തില്‍ ബിരുദം ഏറ്റുവാങ്ങി. ഈ സര്‍വ്വകലാശാലയില്‍ നിന്നും ആദ്യ ബിരുദം വാങ്ങുന്ന മലയാളി വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ. ഗള്‍ഫിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ ഫൈന്‍ ഫെയര്‍ ഗ്രൂപ്പിന്റെ എംഡിയും ലോക കേരളസഭ അംഗവും നോര്‍ക്ക റൂട്‌സ് മുന്‍ ഡയറക്ടറുമായ ഇസ്മയില്‍ റാവുത്തറുടെ മകളാണ്. മാതാവ് മുംതസ് റാവുത്തര്‍. ജിബി റാവുത്തര്‍, സാറ റാവുത്തര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

RELATED STORIES

Share it
Top