Gulf

പൗരത്വ പ്രക്ഷോഭം: ജനകീയമുന്നേറ്റങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുന്നു- ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ഫാഷിസത്തെ ചെറുക്കൂ, ഇന്ത്യയെ സംരക്ഷിക്കൂ എന്ന ക്യാംപയിന്റെ ഭാഗമായി ഇന്ത്യയില്‍ നടക്കുന്ന സമരപോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ ബഹുജനസംഗമത്തില്‍ സക്കാക്കയിലെ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയമേഖലകളിലെ നേതൃത്വങ്ങള്‍ പങ്കെടുത്തു.

പൗരത്വ പ്രക്ഷോഭം: ജനകീയമുന്നേറ്റങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുന്നു- ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

സക്കാക്ക (സൗദി അറേബ്യ): ഭരണഘടനാവിരുദ്ധ നിയമക്കള്‍ക്കെതിരേ കേരളത്തില്‍ നടക്കുന്ന ജനകീയപ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം. വളര്‍ന്നുവരുന്ന ന്യൂനപക്ഷ രാഷ്ട്രീയമുന്നേറ്റത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നതിന്റെ കാരണം വ്യക്തമാക്കാന്‍ തയ്യാറാവണമെന്നും നിയമസഭയില്‍ വസ്തുതാവിരുദ്ധമായ പ്രസ്താവനകള്‍ നടത്തിയ മുഖ്യമന്ത്രിയും പ്രതിപക്ഷവും കേരള ജനതയോട് മാപ്പുപറയണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ജൗഫ് ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ ബഹുജന സംഗമം ആവശ്യപ്പെട്ടു.

ഫാഷിസത്തെ ചെറുക്കൂ, ഇന്ത്യയെ സംരക്ഷിക്കൂ എന്ന ക്യാംപയിന്റെ ഭാഗമായി ഇന്ത്യയില്‍ നടക്കുന്ന സമരപോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ ബഹുജനസംഗമത്തില്‍ സക്കാക്കയിലെ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയമേഖലകളിലെ നേതൃത്വങ്ങള്‍ പങ്കെടുത്തു. സോഷ്യല്‍ ഫോറം അല്‍ജൗഫ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് നജീബ് വള്ളക്കടവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബഹുജനസംഗമം കുഞ്ഞുമുഹമ്മദ് പെരിന്തല്‍മണ്ണ ഉദ്ഘാടനം ചെയ്തു. റിയാദ് സ്റ്റേറ്റ് കമ്മിറ്റി പ്രതിനിധി അന്‍സില്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി.

ഇന്ത്യയുടെ ഭരണഘടന ആമുഖം അല്‍ജൗഫ് ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷഫീഖ് മൗലവി അല്‍ കൗസരി പത്തനാപുരം വായിക്കുകയും, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ഹനീഫ തൊഴുപ്പാടം, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ദിലീപ് വള്ളക്കടവ് എന്നിവര്‍ സംസാരിച്ചു. തനിമ പ്രസിഡന്റ് ഹംസ തയ്യില്‍, സാമൂഹികപ്രവര്‍ത്തകന്‍ സമീര്‍ കോയക്കുട്ടി, അല്‍ജൗഫ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ അധ്യാപകന്‍ ഷാന്‍ മൊയ്തീന്‍, തമിഴ് സംഘം പ്രതിനിധി ബാബാ ബഷീര്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം കര്‍ണാടക പ്രതിനിധി വസിം, ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം സക്കാക്ക സെക്രട്ടറി നവാസ് പന്തുവിള എന്നിവര്‍ ഫാഷിസ്റ്റ് വിരുദ്ധ ബഹുജനസംഗമത്തിന് പിന്തുണയറിയിച്ച് സംസാരിച്ചു.

Next Story

RELATED STORIES

Share it