Pravasi

ജിഡിആര്‍എഫ്എ ദുബായുടെ മൂന്ന് ഓഫിസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം

ജിഡിആര്‍എഫ്എ ദുബായുടെ മൂന്ന് ഓഫിസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം
X

ദുബായ്: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ഫോറിനേഴ്‌സ് അഫയേഴ്‌സ് തങ്ങളുടെ മൂന്ന് ഓഫിസുകളുടെ പ്രവൃത്തി സമയത്തില്‍ പുതിയ മാറ്റം പ്രഖ്യാപിച്ചു .ന്യൂ അല്‍ തവ്വാര്‍ സെന്റര്‍,ഫ്രീസോണ്‍, ബിന്‍ സുഖാത്ത് സെന്റര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള വകുപ്പിന്റെ കസ്റ്റ്മര്‍ ഹാപ്പിനസ് സെന്ററുകള്‍ക്കാണ് സമയമാറ്റം. ഇവിടെങ്ങളിലുള്ള ജിഡിആര്‍എഫ്എയുടെ ഉപഭോക്ത്യ കേന്ദ്രങ്ങള്‍ രാവിലെ 7.30 മുതല്‍ വൈകിട്ട് 6 വരെയാണ് പ്രവര്‍ത്തിക്കുകയെന്ന് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി അറിയിച്ചു. കഴിഞ്ഞ ഞാറാഴ്ച മുതലാണ് പുതുക്കിയ സമയക്രമം നിലവില്‍ വന്നത്.

കൊവിഡ് സാഹചര്യത്തില്‍ ഈ വര്‍ഷത്തിന്റെ ആദ്യത്തില്‍ ജിഡിആര്‍എഫ്എയുടെ മുഖ്യകാര്യാലയമായ ജാഫ്‌ലിയ ഓഫീസിന്റെ പ്രവര്‍ത്തി സമയത്തിലും മാറ്റം വരുത്തിയിരുന്നു. ഇവിടെയും രാവിലെ 7.30 മുതല്‍ 6 വരെയാണ് സേവനങ്ങള്‍ ഉള്ളത്.ഈ ഓഫീസിന് പുറമെ അല്‍ ത്വവാര്‍ സെന്റര്‍, അല്‍ മനാറ സെന്റര്‍, ഹത്ത, അല്‍ യലായിസ്, ബിന്‍ സു ഖാത്ത് സെന്റര്‍, ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3, ദാഫ്‌സ തുടങ്ങിയ സ്ഥലങ്ങളിലാണ് നിലവില്‍ വകുപ്പിന് ഉപഭോക്ത്യ സന്തോഷ കേന്ദ്രങ്ങളുള്ളത്.

സ്മാര്‍ട് സേവനങ്ങള്‍ ഉപയോഗപ്പെടുത്തണം

വകുപ്പിന്റെ സ്മാര്‍ട്ട് സംവിധാനങ്ങളിലുടെയുള്ള സേവനങ്ങള്‍ പൊതുജനങ്ങള്‍ ഉയോഗപ്പെടുത്തണമെന്ന് മേജര്‍ ജനറല്‍ അല്‍ മറി ഉപഭോക്താക്കളെ ഓര്‍മ്മപ്പെടുത്തി. ഇത് ഇടപാടുകള്‍ കൂടുതല്‍ സുഗമമാക്കും. സ്മാര്‍ട് ഇടപാടുകള്‍ സമയവും പ്രയത്‌നവും ലാഭിക്കുമെന്നും സേവനങ്ങള്‍ കുടുതല്‍ വേഗമാക്കുമെന്നും ഇതിനൊപ്പം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുതല്‍ വിവരങ്ങള്‍ക്ക് വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പറായ 8005111 ബന്ധപ്പെടാവുന്നതാണ്.

Next Story

RELATED STORIES

Share it