ഒമാനില്‍ വര്‍ക്ക് ഷോപ്പില്‍ തീപിടുത്തം; ആളപായമില്ലെന്ന് അഗ്നിശമന സേന
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഔദ്യോഗിക റിപോര്‍ട്ടുകള്‍.
BY ABH10 Jun 2022 7:13 PM GMT

X
ABH10 Jun 2022 7:13 PM GMT
മസ്‍കത്ത്: ഒമാനില്‍ വാഹനങ്ങളുടെ പഴയ സ്‍പെയര്‍ പാര്‍ട്സ് വില്‍ക്കുന്ന വര്‍ക്ക്ഷോപ്പില്‍ തീപിടുത്തം. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ റുസ്‍തഖ് വിലായത്തിലുള്ള ഇന്‍ഡ്രസ്ട്രിയല്‍ ഏരിയയിലായിരുന്നു സംഭവം.
വിവരം ലഭിച്ചതനുസരിച്ച് സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെയും നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെയും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വകുപ്പുകള്‍ക്ക് കീഴിലുള്ള അഗ്നിശമന സേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഔദ്യോഗിക റിപോര്‍ട്ടുകള്‍. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും കമ്പനികളും സുരക്ഷാ മാനദണ്ഡങ്ങളും നിബന്ധനകളും പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.
Next Story
RELATED STORIES
പഞ്ചാബ് ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് പരാജയം, യുപിയില്‍...
26 Jun 2022 9:48 AM GMTഗുജറാത്ത് വംശഹത്യക്കെതിരേ നിയമപോരാട്ടം നടത്തിയ ടീസ്റ്റ സെതല്‍വാദ്...
25 Jun 2022 1:03 PM GMTഭീമ കൊറേഗാവ് പ്രതികള്‍ക്കെതിരായ ഹാക്കിങ് കാംപയിനില്‍ പൂനെ പോലിസിന്...
25 Jun 2022 4:21 AM GMTഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ നല്കിയ...
24 Jun 2022 7:15 AM GMT'മുസ് ലിംകളേയും സിഖുകാരേയും കൊല്ലണം; അവര്‍ അത് അര്‍ഹിക്കുന്നു';...
24 Jun 2022 5:23 AM GMTകൊവിഡ് 19: രാജ്യത്ത് 24 മണിക്കൂറില്‍ 17334 പുതിയ രോഗികള്‍
24 Jun 2022 4:21 AM GMT