Pravasi

ദുബായ് ആകാശത്ത് പറക്കാം; 150 കിലോമീറ്റര്‍ വേഗത്തില്‍

ഡ്രൈവറില്ലാത്ത സ്‌കൈ പോഡ്‌സ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബായ് കിരീടാവകാശിയും യുഎഇ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും പരിശോധിച്ചു.

ദുബായ് ആകാശത്ത് പറക്കാം; 150 കിലോമീറ്റര്‍ വേഗത്തില്‍
X



ദുബായ്: ഗതാഗതരംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി ദുബായ്. ഊര്‍ജക്ഷമതയിലും ഗതാഗത സൗകര്യത്തിലും മികച്ച മുന്നേറ്റവുമായി സ്‌കൈ പോഡ്‌സ് ആകാശം കീഴടക്കും. ഡ്രൈവര്‍ ഇല്ലാത്ത സ്‌കൈ പോഡ്‌സ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബായ് കിരീടാവകാശിയും യുഎഇ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും പരിശോധിച്ചു.

രണ്ടുമോഡലുകളാണ് പരിശോധിച്ചത്. റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും സ്‌കൈവെ ഗ്രീന്‍ടെക് കമ്പനിയും ചേര്‍ന്നാണ് സ്‌കൈ പോഡ്‌സ് നിര്‍മിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളേക്കാള്‍ അഞ്ച് മടങ്ങ് കുറവ് ഊര്‍ജം മാത്രമേ സ്‌കൈ പോഡ് ഉപയോഗിക്കുന്നുള്ളൂ എന്നതാണ് ഇതിന്റെ സവിശേഷത. അതോടൊപ്പം ഗതാഗതക്കകുരുക്കും ഒഴിവാക്കാന്‍ സഹായിക്കും.

യൂനിബെക്ക്, യൂനികാര്‍ മോഡലുകളാണ് ദുബായ് പ്രധാനമന്ത്രി പരിശോധിച്ചത്. രണ്ട് യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള യൂനിബെക്ക് ഏറെ ഭാരം കുറച്ചാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. ഇലക്ട്രിക്‌സ്‌പോര്‍ട്‌സ് വെഹിക്കിളുകളുടെ മിക്‌സാണിത്. 150 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാവും. രണ്ടാമത്തെ മോഡല്‍ യൂനികാറാണ്. ദീര്‍ഘദൂരയാത്രക്കായാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ദുബായിയുടെ അന്താരാഷ്ട്രനിലവാരത്തിന് ചേര്‍ന്നാണ് ഇതിന്റെ ഡിസൈന്‍. നാലുമുതല്‍ ആറുവരെ യാത്രക്കാരെ ഉള്‍കൊളളാനാവും. വേഗത 150 കിലോമീറ്റര്‍ തന്നെ.





Next Story

RELATED STORIES

Share it