കുവൈത്തിൽ ഇന്ന് രണ്ട് മരണം കൂടി; 130 ഇന്ത്യക്കാർ ഉൾപ്പെടെ 683 പേർക്ക് വൈറസ്‌ബാധ സ്ഥിരീകരിച്ചു
ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 33823 ആയി

കുവൈത്ത് സിറ്റി : കുവൈത്തിൽ കൊറോണ വൈറസ് രോഗബാധയെ തുടർന്ന് 2 പേർ കൂടി മരണമടഞ്ഞു. കൊറോണ വൈറസ് ബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നു ഇവർ . ഇന്ന് കൊവിഡ് മരണം സ്ഥിരീകർക്കപ്പെട്ടവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 275 ആയി.
130 ഇന്ത്യക്കാർ ഉൾപ്പെടെ 683 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 33823 ആയി. ഇവരിൽ 9531 പേർ ഇന്ത്യക്കാരാണ്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടവർ സമ്പർക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തിൽ പെട്ടവരാണ്.
ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകൾ ഇപ്രകാരമാണ്. ഫർവ്വാനിയ 257, അഹമദി 160, ഹവല്ലി 103, കേപിറ്റൽ 52, ജഹറ 111. രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ഫർവ്വാനിയയിൽ നിന്നും 42 പേർക്കും ജിലീബിൽ നിന്ന് 99 പേർക്കും, സ അദ് അബ്ദുല്ലയിൽ നിന്ന് 23 പേർക്കും ഖൈത്താനിൽ നിന്ന് 30 പേർക്കും ഹവല്ലിയിൽ നിന്ന് 27 പേർക്കും ഋഗായിൽ നിന്ന് 26 പേർക്കുമാണ് രോഗ ബാധ റിപോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്. സ്വദേശികൾ 274 ഈജിപ്തുകാർ 51, ബംഗ്ലാദേശികൾ 58 മറ്റുള്ളവർ വിവിധ രാജ്യങളിൽ നിന്നുള്ളവരാണ്. ഇന്ന് 1126 പേരാണ് രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 23288 ആയി. ആകെ 10260 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 193 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
RELATED STORIES
രാമായണം രചിച്ചത് ആദിവാസിയായ വാല്മീകി, മഹാഭാരതം എഴുതിയത്...
29 Jun 2022 1:25 PM GMTവര്‍ക്കല ശിവപ്രസാദ് വധക്കേസ്: നഷ്ടപരിഹാരത്തിനായി ഡിഎച്ച്ആര്‍എം കേരള...
27 May 2022 2:02 PM GMTഖുര്‍ആന്‍ പഠിക്കുന്നതിന് ഒരു സമ്പൂര്‍ണ പാഠ്യപദ്ധതി അനിവാര്യം: നുജൂം...
30 April 2022 2:25 PM GMTഗുജറാത്ത് അവസാനിച്ചതല്ല; ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നതാണ്
18 April 2022 2:06 PM GMTസര്‍വകലാശാലകളെ രാഷ്ട്രീയവല്‍ക്കരിക്കലാണ് ഇടതു സര്‍ക്കാരിന്റെ ലക്ഷ്യം:...
29 March 2022 10:50 AM GMT''ഹിജാബ് മൗലികാവകാശം; സുപ്രിംകോടതിയില്‍ നിന്ന് നീതി ലഭിക്കും''-...
23 March 2022 2:20 PM GMT