കൊവിഡ് ബാധിച്ച് മരണപ്പെട്ട ഇഖ്ബാലിൻ്റെ മയ്യിത്ത് റിയാദിൽ ഖബറടക്കും: ഇന്ത്യൻ സോഷ്യൽ ഫോറം
കഴിഞ്ഞ മുപ്പത്തിയാറു വർഷം റിയാദിലെ മലയാളികൾക്കിടയിൽ സുപരിചിതനായിരുന്ന അദ്ദേഹം

X
ABH29 Jun 2020 2:20 PM GMT
റിയാദ്: കൊവിഡ് ബാധിച്ച് ഇന്ന് രാവിലെ മരണപ്പെട്ട കോട്ടയം അതിരമ്പുഴ സ്വദേശി ഇഖ്ബാൽ റാവുത്തർ നിരപ്പേലിന്റെ (67) മയ്യത്ത് റിയാദിൽ ഖബറടക്കുമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം അറിയിച്ചു. കൊവിഡ് ബാധയെ തുടർന്ന് ഇഖ്ബാൽ കഴിഞ്ഞ രണ്ട് ആഴ്ചയായി കിംങ്ങ് ഫഹദ് മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു.
കഴിഞ്ഞ മുപ്പത്തിയാറു വർഷം റിയാദിലെ മലയാളികൾക്കിടയിൽ സുപരിചിതനായിരുന്ന അദ്ദേഹം. സൗദി കൺസൽട്ടൻ്റ് കമ്പനിയിൽ ഐഎസ്ഒ സ്പെഷ്യലിസ്റ്റായിരുന്നു. ഭാര്യ ഫാത്തിമാ ബീവി, സഫീജ മക്കൾ ഫെബിന (ടെക്നോ പാർക്ക്), റയാൻ (മോഡേൺ സ്കൂൾ, റിയാദ്)
ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫയർ വോളന്റിയർമാരായ മുനീബ് പാഴൂർ, മുഹിനുദീൻ മലപ്പുറം, അൻസാർ ചങ്ങനാശ്ശേരി, ജുനൈസ് ബാബു, സുഹൃത്തുക്കളായ അഷറഫ് ചെങ്ങളം, മിച്ചു മുസ്തഫ, ഹബീബ് താഴത്തങ്ങാടി എന്നിവർ രേഖകൾ തയ്യാറാക്കാൻ രംഗത്തുണ്ട്.
Next Story