Pravasi

സൗദിയിൽ ഈ ആഴ്ച രോഗികളുടെ എണ്ണം ഇരട്ടിയാവാന്‍ സാധ്യത

രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 65 ആയി ഉയര്‍ന്നു

സൗദിയിൽ ഈ ആഴ്ച രോഗികളുടെ എണ്ണം ഇരട്ടിയാവാന്‍ സാധ്യത
X

ദമ്മാം: ഈ ആഴ്ച കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാവാന്‍ സാധ്യതയുള്ളതായി സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ അറിയിച്ചു. ലേബര്‍ ക്യാംപുകളില്‍ രോഗം പിടിപെടുന്നവരുടെ എണ്ണം കൂടുന്നതായി മന്ത്രി വ്യക്തമാക്കി.

ലേബര്‍ ക്യാംപുകളില്‍ രോഗം പടരുന്നത് കണക്കിലെടുത്ത് ബാച്ചിലര്‍ തൊഴില്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികളെ വിവിധ സ്‌കൂളുകളിലേക്കു മാറ്റി കൊണ്ടിരിക്കുന്നതായും മന്ത്രി അറിയിച്ചു.

അതേസമയം പുതുതായി 472 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം 4934 ആയി ഉയര്‍ന്നു. ഇന്ന് 6 പേര്‍ കൂടി കൊവിഡ് 19 രോഗം ബാധിച്ച് മരണപ്പെട്ടു, ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 65 ആയി ഉയര്‍ന്നു.

Next Story

RELATED STORIES

Share it