Pravasi

റിയാദില്‍ ഏകീകൃത അനുമതി പത്രം ഇന്നു മുതല്‍ പ്രാബല്ല്യത്തില്‍

കര്‍ഫ്യൂ നിയമത്തില്‍ ഇളവു നല്‍കപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പാസ് ലഭിക്കുന്ന വിഭാഗവുമായി ബന്ധപ്പെട്ട വകുപ്പിനെയാണ് സമീപിക്കേണ്ടത്.

റിയാദില്‍ ഏകീകൃത അനുമതി പത്രം ഇന്നു മുതല്‍ പ്രാബല്ല്യത്തില്‍
X

ദമ്മാം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ നിയമത്തില്‍ ഇളവ് നല്‍കപ്പെട്ട വിഭാഗങ്ങള്‍ക്കു ഏകീകൃത പാസ് പരിഷ്‌കാരത്തിനു ഏറ്റവും കുടുതല്‍ രോഗികളുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട റിയാദില്‍ ഇന്നുമുതല്‍ പ്രാബല്ല്യത്തില്‍. കര്‍ഫ്യൂ നിയമത്തില്‍ ഇളവു നല്‍കപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പാസ് ലഭിക്കുന്ന വിഭാഗവുമായി ബന്ധപ്പെട്ട വകുപ്പിനെയാണ് സമീപിക്കേണ്ടത്.

ഉദാഹരണത്തിനു ഭക്ഷ്യ വസ്തുക്കള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പാസ് ലഭിക്കുന്നതിനു മുനിസിപ്പല്‍ ബലദിയ്യ മന്ത്രാലയത്തിനു സൈറ്റിലാണ് അപേക്ഷിക്കണ്ടത്. അറബിയില്‍ ബലദി എന്ന സൈറ്റില്‍ പ്രവേശിച്ച് പ്രതേക ഫോമില്‍ ജിവനക്കാരന്റെ വിവരങ്ങള്‍ നല്‍കണം പിന്നീട് ഈ വിവരങ്ങളടങ്ങിയ ഫോം ആഭ്യന്തര മന്ത്രാലയത്തിനു നല്‍കണം ഇത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ സൈറ്റ് വഴിയോ അല്ലങ്കില്‍ ബലദിയ്യ നിശ്ചയിച്ച ഉദ്യോഗസ്ഥന്‍ വഴിയോ നല്‍കാം.

ആഭ്യന്തര മന്ത്രാലയ അംഗീകരിച്ചു കഴിഞ്ഞാല്‍ അപേക്ഷകനു എസ്എംഎസ് ലഭിക്കും ഓണ്‍ ലൈനില്‍ നിന്നും പ്രിന്റ് ചെയ്യുകയോ, അല്ലങ്കില്‍ ബലദിയ്യയ സമീപിക്കാനോ ആവശ്യപ്പെടും. ആരോഗ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

ചരക്ക് നീക്കം നടത്തുന്ന വാഹനങ്ങള്‍ ഗതാഗത വകുപ്പ് വഴിയാണ് അപേക്ഷിക്കേണ്ടത്. സ്റ്റാർ ഹോട്ടലുകളിലും മറ്റും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ സൗദി ടൂറിസം അതോറിറ്റി വഴിയാണ് അപേക്ഷിക്കുക. ഒരു സ്ഥാപനത്തില്‍ 25 ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കുകയുള്ളു ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ബസുകളില്‍ ജീവനക്കാരെ കൊണ്ടു പോവുന്ന ഘട്ടത്തില്‍ ഡ്രൈവറിനു മാത്രം പാസ് അപേക്ഷിച്ചാല്‍ മതിയാവും, എന്നാല്‍ വാഹനത്തില്‍ നിശ്ചയിച്ച എണ്ണത്തിന്റെ 50 ശതമാനം മാത്രമേ അനുവദിക്കൂ.

Next Story

RELATED STORIES

Share it