Pravasi

സൗദിയില്‍ 24 മണിക്കൂറിനിടെ 4387 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു

3645 പേര്‍ ഇന്ന് സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 13766 ആയി

സൗദിയില്‍ 24 മണിക്കൂറിനിടെ 4387 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു
X

ദമ്മാം: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4387 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുട എണ്ണം 190823 ആയി ഉയര്‍ന്നു. കൊവിഡ് 19 ബാധിച്ച് 50 പേരാണ് മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 1469 ആയി.

3645 പേര്‍ ഇന്ന് സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 13766 ആയി. നിലവില്‍ 58408 പേരാണ് ചികിൽസയിലുള്ളത്. ഇവരില്‍ 2278 പേരുടെ നില ഗുരുതരമാണ്.

24 മണിക്കൂറിനിടെ പ്രധാന പട്ടണങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചതിന്റെ കണക്ക്

ഹുഫൂഫ് 980, റിയാദ് 342, മുബറസ് 323, ദമ്മാം 308, ത്വായിഫ് 229, ജിദ്ദ 167, അബ് ഹാ 144, മദീന 192, ഖമീസ് മുശൈത് 132, കോബാര്‍ 94, നജ്‌റാന്‍ 88, ഖതീഫ് 87, ഹായില്‍ 70, ബുറൈദ 64, ദഹ്‌റാന്‍ 50, അബ്ഖീഖ് 49, മഹായീല്‍ അസീര്‍ 38, സഫ് വാ 32, കോബാര്‍ 30, ഉനൈസ 29, അല്‍റസ് 28, ഷര്‍വ 26, ഹഫര്‍ ബാതിന്‍ 25, മുജമഅ 25, ജുബൈല്‍ 24, അഹദ റഫീദ് 23, ഉനൈസ 29, അല്‍റസ് 28, ഷര്‍വ 26, ഹഫര്‍ബാതിന്‍ 25, അല്‍മുജമഅ 25, ജുബൈല്‍ 24, അഹദ റഫീദ 23

Next Story

RELATED STORIES

Share it