Pravasi

കൊവിഡ്: ഇഖാമ കാലാവധി അവസാനിച്ചവരുടെ ലെവിയില്‍ ഒരുമാസം ഇളവ് നല്‍കും

സ്വകാര്യ മേഖലയില്‍ നിതാഖതില്‍ സ്വദേശികളെ വേഗത്തില്‍ ഉള്‍പ്പെടുത്തും

കൊവിഡ്: ഇഖാമ കാലാവധി അവസാനിച്ചവരുടെ ലെവിയില്‍ ഒരുമാസം ഇളവ് നല്‍കും
X

ദമ്മാം: കൊവിഡ് പ്രതിസന്ധി നേരിടുന്നതിനു സ്വകാര്യ മേഖലക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവിറക്കി. കൊവിഡ് 19 പ്രതിന്ധിയില്‍ അകപ്പെട്ട സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്ക് സാമ്പത്തിക സഹായം നല്‍കും.

തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ നിയമ ലംഘന പിഴ നിര്‍ത്തലാക്കും. സ്വകാര്യ മേഖലയില്‍ നിതാഖതില്‍ സ്വദേശികളെ വേഗത്തില്‍ ഉള്‍പ്പെടുത്തും. വേതന വ്യവസ്ഥയുടെ പേരിലുള്ള നിലവിലെ പിഴ നിർത്തലാക്കും. ഇറക്കു മതി ചെയ്യുന്ന വസ്തുക്കള്‍ക്ക് കസ്റ്റംസ് തീരുവ നല്‍കുന്നത് ബേങ്ക് ഗ്യാരണ്ടിയുടെ മേല്‍ ഒരു മാസത്തേക്ക് നീട്ടി നല്‍കും. കസ്റ്റംസ് വസ്തുക്കളുടെ വാറ്റ് നല്‍കുന്നത് നീട്ടി നല്‍കും.

ഇഖാമ കാലാവധി അവസാനിച്ചവരുടെ ലെവി ഒരുമാസം ഇളവ് ചെയ്യും. ആവശ്യമെങ്കില്‍ ഒരുമാസത്തേക്കു കൂടി ഇളവ് ചെയ്യും. വാറ്റ്, സകാത് അടക്കുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ സ്ഥാപനത്തിന്റെ സേവനം നിര്‍ത്തലാക്കുന്നതും അടച്ചു പൂട്ടുന്നതുമായ ശിക്ഷ നല്‍കുന്നത് നീട്ടി നല്‍കും. കൊവിഡ് 19 പ്രതിസന്ധിയെ തുടർന്ന് നേരത്തെ ചില ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it