- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൂന്നുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി; അയല്‍വാസി അറസ്റ്റില്‍

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ മൂന്നു വയസ്സുകാരിയെ അയല്‍വാസി ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. സെക്ടര്‍ 37ല്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതി ബിഹാര്‍ സ്വദേശി ശിവനാഥ് (24) നെ പോലിസ് അറസ്റ്റ് ചെയ്തു.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മിഠായി നല്‍കി പ്രലോഭിപ്പിച്ച് നാലു കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷമാണ് പ്രതി ലൈംഗികാതിക്രമം നടത്തിയതെന്ന് പോലിസ് അറിയിച്ചു. തുടര്‍ന്ന് തെളിവുകള്‍ നശിപ്പിക്കുന്നതിനായി കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം വിജനമായ പറമ്പില്‍ കുഴിച്ചുമൂടുകയായിരുന്നു.
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതി കുട്ടിയെ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. തുടര്‍ന്നുള്ള തിരച്ചിലിലാണ് അയല്‍വാസിയായ പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍കുര്‌റം സന്നതിച്ചതായി പോലിസ് അറിയിച്ചു. പ്രതി കാണിച്ചുതന്ന സ്ഥലത്തുനിന്നാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
പ്രാദേശിക നിര്‍മ്മാണ യൂണിറ്റില്‍ തൊഴിലാളിയായ ശിവനാഥിനെതിരേ പോക്‌സൊ നിയമപ്രകാരവും ഭാരതീയ ന്യായസംഹിതയിലെ കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരവും കേസെടുത്തു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ക്രൂരകൃത്യത്തിനെതിരേ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















