സൗദിയില്‍ 4267 പേര്‍ക്കൂ കൂടി കൊവിഡ് സ്ഥിരീകരിച്ചു
45723 പേരാണ് ഇപ്പോള്‍ ചികിൽസയിലുള്ളത്. 1910 പേരുടെ നില ഗുരുതരമാണ്.
![സൗദിയില്‍ 4267 പേര്‍ക്കൂ കൂടി കൊവിഡ് സ്ഥിരീകരിച്ചു സൗദിയില്‍ 4267 പേര്‍ക്കൂ കൂടി കൊവിഡ് സ്ഥിരീകരിച്ചു](https://www.thejasnews.com/h-upload/2020/06/16/111396-saudi.jpg)
ദമ്മാം: സൗദിയില്‍ 4267 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 136315 ആയി. 41 പേര്‍ കൂടി ഇന്ന് മരണപ്പെട്ടതോടെ മരണ സംഖ്യ 1052 ആയി ഉയർന്നു.
1650 പേർ ഇന്ന് രോഗവിമുക്തരായി, ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 89540 ആയി. നിലവില്‍ 45723 പേരാണ് ഇപ്പോള്‍ ചികിൽസയിലുള്ളത്. 1910 പേരുടെ നില ഗുരുതരമാണ്.
റിയാദ് 1629, ജിദ്ദ 477, മക്ക 224, ഹുഫൂഫ് 200, ദമ്മാം 192, ഖതീഫ് 116, മദീന 100, ഖമീസ് മുശൈത് 95, മുബ്‌റസ് 80, അബ്ഹാ 77, അല്‍ഖര്ജ് 71, തായിഫ് 65, ബുറൈദ 56, ജുബൈല്‍ 56, അല്‍ഹസ് മ 54, സ്വഫ് വാ 50, വാദി ദവാസിര്‍ 31, നജ്‌റാന്‍ 24, യാമ്പു 22, ഹായില്‍ 22, അല്‍മുസാഹ് മ 22, ബീഷ18, അല്‍റസ് 17, ഉനൈസ 17, ഹുസൈമലാഅ് 17 അല്‍ദായിര്‍ 19 അല്‍ദര്‍ബ് 15, ജീസാന്‍ 14, ഹുത തമീം 14, മഹായീല്‍ അസീര്‍ 13, ഷര്‍വ 12, അല്‍മജ്മഅ 12, അല്‍ഖുവയ്യ 12, അല്‍നഅ് രിയ്യ 11, സാംത 10, ഷര്‍മാ 10 എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ച പ്രവിശ്യ തിരിച്ചുള്ള കണക്കുകൾ.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍ 50 ശതമാനത്തിലേറെ പേര്‍ നിത്യ രോഗികളാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ കൂടുതല്‍ പേരും വെന്‍റിലേറ്റര്‍ വേണ്ടവരാണ്. ഇത്തരക്കാര്‍ക്ക് രോഗം മൂര്‍ച്ചിക്കാനുള്ള സാധ്യത വളരെ കുടുതലാണന്നും മന്ത്രാലയം പത്രക്കുറിപ്പിൽ പറയുന്നു.
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT